Updated on: 29 April, 2023 12:02 AM IST
റോഡ് നിർമാണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നത് കയർ മേഖലയ്ക്ക് ഉണർവേകും

ആലപ്പുഴ: റോഡ് നിർമാണത്തിനായി കയർ ഭൂവസ്ത്രം കൂടുതലായി ഉപയോഗിക്കുന്നത് കയർ മേഖലയ്ക്ക് അനുയോജ്യമായ പ്രവർത്തനം കൂടിയായി  മാറുമെന്ന്  പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇവിടെ ഉൽപ്പാദിപ്പിക്കുന്ന കയർ ഭൂവസ്‌ത്രം പരമാവധി ഉപയോഗിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. റോഡ് നിർമാണത്തിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്താൻ സാധ്യമാകുന്ന നിർമാണ രീതിയാണ് ബി എം ആൻഡ് ബി സി. സാധാരണ റോഡ് നിർമാണത്തേക്കാൾ മൂന്ന് ഇരട്ടിയിലധികം ചിലവ് കൂടുതലാണ്. എന്നൽ ബി എം ആൻഡ് ബി സി. റോഡ് ദീർഘകാലം ഈടുനിൽക്കുമെന്ന് മന്ത്രി പറഞ്ഞു.  നൂതന സങ്കേതിക വിദ്യകളായ കയർ ഭൂവസ്ത്രവും പ്ലാസ്റ്റിക്കും ചേർന്ന ബി സി ഉപയോഗിച്ചുള്ള ടാറിംഗ് ആണ് ഈ പ്രവർത്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ സർകാർ അധികാരത്തിൽ വന്നതിന് ശേഷം  ജില്ലയിൽ ഏകദേശം 35 കിലോ മീറ്റർ റോഡ് ജിയോ ടെക്സ്റ്റൈൽസ് ഉപയോഗിച്ച് ചെയ്തിട്ടുണ്ട്.സംസ്ഥാനത്താകെ 127 കിലോ മീറ്റർ റോഡ് ഇത്തരത്തിൽ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാതാ നിർമാണം സംസ്ഥാനത്ത് 2025 ഓടെ പൂർത്തിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട വാർത്തകൾ: കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തണം - ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

പുന്നപ്ര തെക്ക് പഞ്ചായത്തിലെ കെ എസ് ഇ ബി ഓഫീസിന് കിഴക്ക് മങ്ങാട് പള്ളിക്ക് സമീപം ചേർന്ന സമ്മേളനത്തിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി.  അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഷീബ രാകേഷ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ജി സൈറസ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോഭാ ബാലൻ,അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബിബി വിദ്യാനന്ദൻ, ബ്ലോക്ക്മെമ്പർ സതി രമേശ്, ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മറ്റിചെയർപേഴ്സൺ സുലഭ ഷാജി, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റിചെയർമാൻ പി.പി.ആൻറണി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റിചെയർമാൻ എൻ.കെ.ബിജുമോൻ, വാർഡ്മെമ്പർമാരായ റംല ഷിഹാബുദീൻ, ശശികുമാർ ചേക്കാത്തറ, പി.ഡബ്ല്യ.ഡി റോഡ്സ് ഇ.ഇ. ആർ.അനിൽകുമാർ, റോഡ്സ് ചീഫ് എഞ്ചിനീയർ  അജിത്ത് രാമചന്ദ്രൻ, പിഡബ്ല്യുഡി റോഡ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖ തുടങ്ങിയവർ പങ്കെടുത്തു.

പ്രവർത്തി പൂർത്തിയാക്കിയ റോഡുകൾ

അറവുകാട് കുളത്തിൽ ജംഗ്ഷൻ കാഞ്ഞൂർ അങ്കണവാടി റോഡ്, മൂന്ന് ഭാഗങ്ങളായുള്ള അറവുകാട് ആക്സസ് റോഡ്, പരപ്പേൽ പുതുവൽപാടം റോഡ്, കണ്ണാട് -കളരിക്കൽ റോഡ്,  രണ്ട് ഭാഗങ്ങളായുള്ള ആക്സസ് റോഡുകൾ, പുന്നപ്ര പോലീസ് സ്റ്റേഷൻ പയസ് ടെൻ ചർച്ച് റോഡ്, വിവിധ ഭാഗങ്ങളായുള്ള ആക്സസ് റോഡുകൾ , പുന്നപ്ര KSEB ചൂളപ്പറമ്പ് - വെള്ളാപ്പള്ളി ജംഗ്ഷൻ റോഡ്, കളരി ആക്സസ് റോഡ്, വെമ്പാലമുക്ക് മങ്ങാട്ടുപള്ളി റോഡ്, ആക്സസ് റോഡ് ഭാഗം, ഉള്ളാടൻപറമ്പ് റോഡ്, മുക്കവലക്കൽ കരുമാടി റോഡ്, ബ്രാഞ്ച് റോഡ്, കരുമാടി-മൂന്നുമൂല മേലത്തുംകരി റോഡ്, തെക്കേ മേലത്തുംകരി-റെയിൽവേ റോഡ് തുടങ്ങി അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളുടെ ആസ്തിയിൽ ഉൾപ്പെട്ട 11റോഡുകളും അവയുടെ 10 ബ്രാഞ്ച് റോഡുകളും ഉൾപ്പടെ പൂർത്തീകരിച്ച 21 റോഡുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. 12.498  കിലോമീറ്റർ വരുന്ന റോഡുകൾ 20.52 കോടിരൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചത്.

English Summary: Using coir soil for road construction will give a boost to the coir sector
Published on: 28 April 2023, 11:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now