ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അതിനായി സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക.
ഡി.ജി.എം/ ജെ.ജി.എം/ എ.ജി.എം (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), മാനേജർ (എം.ഇ.പി), ഡി.ജി.എം (ബി.ഐ.എം), മാനേജർ (ലിഫ്റ്റ്സ് ആൻഡ് എക്സകലേറ്റർ), മാനേജർ (പവർ സിസ്റ്റംസ് ആൻഡ് SCADA), മാനേജർ (ഇലക്ട്രിക്കൽ ട്രാക്ഷൻ), ഡെപ്യൂട്ടി മാനേജർ (ട്രാക്ഷൻ) തുടങ്ങിയ തസ്തികകളിൽ ആകെ 11 ഒഴിവുകളാണുള്ളത്.
സെപ്റ്റംബർ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. രണ്ട് വർഷത്തേക്കായാരിക്കും കരാർ. പ്രകടനം കണക്കിലെടുത്തി ഇത് നീട്ടി നൽകും.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പോസ്റ്റലായോ, അല്ലെങ്കിൽ കൊറിയറായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ അയക്കേണ്ട വിലാസം: JOINT GENERAL MANAGER (HR) CHENNAI METRO RAIL LIMITED CMRL DEPOT, ADMIN BUILDING, POONAMALLEE HIGH ROAD, KOYAMBEDU, CHENNAI - 600 107.
ഡി.ജി.എം/ ജെ.ജി.എം/ എ.ജി.എം (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), മാനേജർ (എം.ഇ.പി) തസ്തികകളിൽ 2 വീതം ഒഴിവുകളുണ്ട്. ഡി.ജി.എം (ബി.ഐ.എം), മാനേജർ (ലിഫ്റ്റ്സ് ആൻഡ് എക്സകലേറ്റർ), മാനേജർ (പവർ സിസ്റ്റംസ് ആൻഡ് SCADA), മാനേജർ (ഇലക്ട്രിക്കൽ ട്രാക്ഷൻ), ഡെപ്യൂട്ടി മാനേജർ (ട്രാക്ഷൻ), ഡെപ്യൂട്ടി മാനേജർ (പവർ സിസ്റ്റം), അസിസ്റ്റന്റ് മാനേജർ (ബിൽസ്) എന്നീ തസ്തികകളിൽ ഓരോ ഒഴിവ് വീതമുണ്ട്.
ജനറൽ വിഭാഗക്കാർക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവർഗക്കാർക്ക് 50 രൂപ അടച്ചാൽ മതിയാകും. ഫീസ് ഡി.ഡി ആയാണ് അയക്കേണ്ടത്. M/s Chennai Metro Rail Limited ന്റെ പേരിൽ ചെന്നൈയിൽ മാറാവുന്ന ഡി.ഡിയാണ് എടുക്കേണ്ടത്. അതല്ലെങ്കിൽ ഓൺലൈനായും ഫീസ് അടയ്ക്കാം. ഇതിന്റെ പ്രിന്റ് ചെയ്ത കോപ്പി അപേക്ഷയോടൊപ്പം അയക്കണം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അഭിമുഖത്തെത്തുടർന്ന് മെഡിക്കൽ എക്സാമിനേഷനുമുണ്ടായിരിക്കും.