1. News

എം.ജി സർവകലാശാലയിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു

എം.ജി സർവകലാശാലയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അതിനായുള്ള അഭിമുഖം സെ്റ്റംബർ 13ന് നടക്കും. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവ്.

Meera Sandeep
Vacancy of Technical Assistant at Mahatma Gandhi University
Vacancy of Technical Assistant at Mahatma Gandhi University

എം.ജി സർവകലാശാലയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അതിനായുള്ള അഭിമുഖം  സെ്റ്റംബർ 13ന് നടക്കും.  ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവ്.  കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സെപ്റ്റംബർ 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഓൺലൈൻ അഭിമുഖം നടത്തും.

ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്.  ഒരു വർഷത്തേക്കാണ് നിയമനം. 

വിദ്യാഭ്യാസ യോഗ്യത കെമിസ്ട്രി/പോളിമർ കെമിസ്ട്രിയിൽ ഫസ്റ്റ്/സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദം ആണ്. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.  മാസം സഞ്ചിതനിരക്കിൽ 15000 രൂപ പ്രതിഫലം ലഭിക്കും. പ്രായം 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കും.

താല്പര്യമുള്ളവർ mgu.ac.in എന്ന വെബ് സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷഫോം പൂരിപ്പിച്ച്‌ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി തെളിയിക്കുന്ന രേഖകൾ/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധികയോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്തംബർ മൂന്നിനകം ഡെപ്യൂട്ടി രജിസ്ട്രാർ 2 (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം - 686560 എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷകളുടെ പ്രാഥമിക പരിശോധനയിൽ യോഗ്യരായ ഉദ്യോഗാർഥികളെ സെപ്റ്റംബർ 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുപ്പിക്കും. വിശദവിവരങ്ങളറിയാൻ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: Vacancy of Technical Assistant at Mahatma Gandhi University

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds