ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഒരു അസിസ്റ്റന്റ് ഫോട്ടോഗ്രാഫറുടെ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇതിനായി വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നതായിരിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും വാക് ഇൻ ഇന്റർവ്യൂവും പ്രമാണ പരിശോധനയും നടക്കുക. താൽപ്പര്യമുള്ളവർക്ക് സെപ്റ്റംബർ 25ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
അപേക്ഷ സമർപ്പിച്ചവരിൽ നിശ്ചിത യോഗ്യതയുള്ളവർക്കും യോഗ്യരായ മറ്റുള്ളവർക്കും വാക് ഇൻ അഭിമുഖത്തിൽ പങ്കെടുക്കാം. സർട്ടിഫിക്കറ്റുകളുടെ പരിശോധനയും പ്രാക്ടിക്കൽ ടെസ്റ്റും നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്.
ജൂലൈ ഏഴിലെ വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിച്ചവരിൽ നിശ്ചിത യോഗ്യതയുള്ളവർക്കും യോഗ്യരായ മറ്റുള്ളവർക്കും വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. തെരഞ്ഞെടുപ്പിനായി സർട്ടിഫിക്കറ്റുകളുടെ പരിശോധനയും പ്രാക്ടിക്കൽ ടെസ്റ്റും ഉണ്ടായിരിക്കും.
റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് കരാർ അടിസ്ഥാനത്തിൽ 2022 മാർച്ച് 31 വരെയായിരിക്കും നിയമനം. അപേക്ഷകർ ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാർ ആയിരിക്കണം. യോഗ്യത: പ്ലസ് ടു ജയിച്ച ശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ.സി.വി.ടി/എസ്.സി.വി.ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്. ഫോട്ടോ എഡിറ്റിംഗിൽ പരിജ്ഞാനം വേണം. 2021 ജൂലൈ ഒന്നിനും സെപ്റ്റംബർ 30 നുമിടയിൽ പ്രായം 20നും 30നും മധ്യേയായിരിക്കണം. സ്വന്തമായി ഡിജിറ്റൽ കാമറ ഉണ്ടായിരിക്കണം. വേതനം പ്രതിമാസം 15,000 രൂപ.
ഇടുക്കി, പൈനാവ്, കുയിലിമല സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകുമ്പോൾ ക്യാമറ, യോഗ്യതാ രേഖകളുടെയും സ്ഥിരം വിലാസം വ്യക്തമാക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെയും അസലും പകർപ്പും ക്രിമിനൽ കേസുകളിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുന്ന, പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒ-യുടെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 04862 233036 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഒ.എൻ.ജി.സിയിൽ 313 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർമാരുടെ 181 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു