1. News

ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർമാരുടെ 181 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായി ഇന്ത്യൻ നേവി, ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

Meera Sandeep
Indian Navy invites applications for short service commission officers
Indian Navy invites applications for short service commission officers

ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 

ഇതിനായി ഇന്ത്യൻ നേവി, ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

2022 ജൂണിൽ ആരംഭിക്കുന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷാ ഫോം ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഒക്ടോബർ 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം പാസായവർക്കാണ് അപേക്ഷിക്കാൻ അവസരം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എന്നാൽ ജോയിൻ ചെയ്യുന്നതിന് മുമ്പ് യോഗ്യത നേടിയിരിക്കണം. അന്തിമ ഫലം 2022 ഏപ്രിൽ 30ന് മുമ്പ് സമർപ്പിക്കണം. ഇതിനായി officer@navy.gov.in എന്ന ഇമെയിൽ ഐ.ഡിയിലേക്ക് അയച്ചാൽ മതിയാകും.

എക്സിക്യൂട്ടീവ്, എജ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലായി 181 സീറ്റുകളാണ് ഒഴിവുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഷോർട്ട് സർവീസ് കമ്മഈഷനിലേക്ക് 10 വർഷത്തെ നിയമനം ലഭിക്കും. പിന്നീട് ഇത് 4 വർഷം വരെ ആരോഗ്യ ക്ഷമത, പ്രകടനം, സർവീസ് ആവശ്യകത എന്നിവയനുസരിച്ച് നീട്ടി നൽകും.

ഒ.എൻ.ജി.സിയിൽ 313 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ബി.എസ്.എഫിലെ 269 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

 

English Summary: Indian Navy invites applications for short service commission officers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds