Updated on: 15 April, 2024 12:04 AM IST
സൗജന്യ തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവ്

തിരുവനന്തപുരം: കേരള സർക്കാർ -  പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലപുരം ക്യാമ്പസിൽ ആരംഭിച്ച  ജോലി സാധ്യത ഏറെയുള്ള ഉന്നത സാങ്കേതിക - വൈജ്ഞാനിക  കോഴ്സുകളിലെ   ഒഴിവുള്ള ഏതാനം  സീറ്റുകളിലേക്ക്    പട്ടികജാതിക്കാരായ യുവജനങ്ങൾക്ക്  ഇപ്പോൾ അപേക്ഷിക്കാം.  

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ  ബ്ലോക്ക് ചെയിൻ, സർട്ടിഫിക്കറ്റ് ഇൻ ഇലക്ട്രോണിക്‌സ് - പിസിബി ഡിസൈൻ എന്നീ കോഴ്‌സുകളിലേക്കാണ് ബിരുദ യോഗ്യതയുള്ള പട്ടികജാതിക്കാരായ യുവജനങ്ങൾക്ക്  ഇപ്പോൾ  അപേക്ഷിക്കാവുന്നത്.  2024-25 അക്കാദമിക വർഷത്തെ ബാച്ചുകളിൽ  പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് കോഴ്‌സ് ഫീസും,   ഹോസ്റ്റൽ ഫീസും ഭക്ഷണവും സൗജന്യമാണ്. 

വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക്   കേരളത്തിലെ പ്രമുഖ സാങ്കേതിക - വ്യവസായ സ്ഥാപനങ്ങളിൽ പരിശീലനവും തൊഴിൽ പ്രവേശനവും ഡിജിറ്റൽ സർവകലാശാല ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലാപുരം ക്യാമ്പസുമായോ, കേരള സർക്കാർ - പട്ടികജാതി ഡയറക്ടറേറ്റുമായോ ബന്ധപ്പെടാവുന്നതാണ്. 

അപേക്ഷ സംബന്ധിച്ച വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്  http://duk.ac.in/skills/, 0471-2788000,

English Summary: Vacancy of seats in free vocational technical courses
Published on: 14 April 2024, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now