കർഷകരെ ശാക്തീകരിക്കുന്നതിന് ഭക്ഷ്യ സംസ്ക്കരണ മേഖലവിപുലപ്പെടുത്തുകയാണ് വേണ്ടതെന്ന് തെലുങ്കാന കൃഷി വകുപ്പ് മന്ത്രി നിരഞ്ജൻ റെഡ്‌ഡി അഭിപ്രായപ്പെട്ടു,വൈഗ 2020തിൻ്റെ സമാപന സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകതയിരുന്നു അദ്ദേഹം.തെലുങ്കാനയിൽ ഭക്ഷ്യ സംസ്ക്കരണ മേഖലയിൽ സമീപകാലത്ത് വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത് അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയിൽപ്പോലും ഫാർമേർ പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കിയിട്ടുള്ളത്.ഇത്തരം പ്രവർത്തനങ്ങൾക്ക് വൻതോതിലുള്ള സബ്‌സിഡിയും സർക്കാർ സഹായവും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കർഷകർക്ക് കൃഷിയിറക്കാൻ ഒരേക്കറിന് അയ്യായിരം രൂപ എന്ന നിലയിൽ ഇൻവെസ്റ്റ്മെന്റ് സബ്സിഡി നൽകി വരുന്നുണ്ട്.. മരണം സംഭവിക്കുന്ന കർഷകർക്ക് പത്ത് ദിവസം കൊണ്ട് ഇൻഷുറൻസ് നൽകുന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ജലസേചന പദ്ധതി നടപ്പിലാക്കി 70 ലക്ഷം ഏക്കർ കൃഷിക്ക് ഉപയുക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു .കർഷകർക്ക് എല്ലാ വിധത്തിലുള്ള സബ്സിഡികളും സഹായങ്ങളും നൽകുന്ന സംസ്ഥാനമാണ് തെലുങ്കാന എന്നും അദ്ദേഹം പറഞ്ഞു.വിവിധ മേഖലകളിൽ കേരളവുമായി സഹകരിക്കാനുള്ള താല്‍പര്യവും അദ്ദേഹം പ്രകടിപ്പിച്ചു.