ആലപ്പുഴ : കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ മൂല്യവര്‍ദ്ധനവിന്റെയും വിപണനത്തിന്റെയും കയറ്റുമതിയുടേയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരും കൃഷി വകുപ്പും ചേര്‍ന്ന് വിഭാവനം ചെയ്ത വൈഗ അന്താരാഷ്ട്ര പ്രദര്‍ശനമേളയും ശില്‍പശാലയും അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ അതിജീവനത്തിന്റെ പുതുവാതായനങ്ങള്‍ തുറക്കുന്നതിനായുള്ള പദ്ധതികള്‍ വിഭാവനം ചെയ്ത് കൊണ്ട് സംഘടിപ്പിക്കുന്ന അഞ്ചാമത് വൈഗ - അഗ്രിഹാക്ക് 2021 അന്താരാഷ്ട്ര ശില്‍പശാല ഫെബ്രുവരി 10 മുതല്‍ 15 വരെ തൃശൂരില്‍ നടത്തുന്നു.
അന്താരാഷ്ട്ര ശില്‍പ്പശാലയുടെ സംഘാടക സമിതി യോഗം 16/01/2021ന് രാവിലെ 11.30ന് തൃശൂര്‍ ജില്ലാ ആസൂത്രണ ഹാളില്‍ ചേരും. The Organizing Committee Meeting of the International Workshop will be held on 16/01/2021 at 11.30 am at Thrissur District Planning Hall.
സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളേയും സര്‍ക്കാര്‍ ഏജന്‍സികളേയും കേരള കാര്‍ഷിക സര്‍വ്വകലാശാലയേയും ഏകോപിപ്പിച്ചു കൊണ്ടാണ് അന്താരാഷ്ട്ര ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയില്‍ അനധികൃത മത്സ്യ ബന്ധനം; ശക്തമായ നിയമനടപടി സ്വീകരിക്കും