Updated on: 30 January, 2023 8:50 PM IST
കേരമേഖലയില്‍ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കണം: മന്ത്രി

തൃശ്ശൂർ: കേരമേഖലയെയും കേരകർഷകരെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും തെങ്ങിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കർഷകർ ശ്രമിക്കണമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിപ്രായപ്പെട്ടു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരഫെഡ്, മൈത്രി ഇരിങ്ങാലക്കുട ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവർ സംയുക്തമായി കരുവന്നൂരിൽ നടത്തുന്ന പച്ചത്തേങ്ങ സംഭരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരമേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉയർന്ന വില നൽകി പച്ചത്തേങ്ങ സംഭരിക്കുന്നത്‌. ഉത്പാദനം വർധിപ്പിക്കുന്നതിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും കർഷകർ ശ്രമിക്കണം. പരീക്ഷണാടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കർഷകർക്ക് കഴിയണം. ഉത്പന്നങ്ങളുടെ വിപണനം സാധ്യമാകുന്ന ഇടം കൂടി സംഭരണകേന്ദ്രത്തോടൊപ്പം ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ബന്ധപ്പെട്ട വാർത്തകൾ: മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്ന സംരംഭകർക്ക് പത്തു ലക്ഷം രൂപ വരെ സഹായം

32 രൂപ നിരക്കിലാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. പതിനൊന്നിടങ്ങളിൽ മൊബൈൽ സംഭരണ യൂണിറ്റുകൾ ഉണ്ട്. പരമാവധി 70 നാളികേരം വരെ ഒരു തെങ്ങിൽ നിന്നും ആറ് തവണ ആയി സംഭരിക്കും. പരമാവധി അഞ്ച് ഏക്കർ വരെയുള്ള തെങ്ങിൻതോട്ടങ്ങളിൽ നിന്നുമാണ് സംഭരിക്കുന്നത്. ഉടനടി തുക നൽകാനുള്ള സംവിധാനം ഉണ്ടാകും. ഇരിങ്ങാലക്കുട ബ്ലോക്കിലെ മുഴുവൻ സംഭരണവും നടത്താൻ ശേഷിയുള്ള കേന്ദ്രമാണ് ഇതെന്നും ചൊവ്വ വ്യാഴം ദിവസങ്ങളിൽ സംഭരണം നടക്കുമെന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ് മിനി പദ്ധതി വിശദീകരണം നടത്തി അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും.

ഇരിങ്ങാലക്കുട ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കെ സി ജെയിംസ് അധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്‌, കൗൺസിലർ പ്രവീൺ കുറ്റിക്കാട്, വി എഫ് പി സി കെ ജില്ലാ മാനേജർ എ എ അംജ, പൊറത്തിശേരി കൃഷി ഓഫിസർ ആൻസി, വി എഫ് പി സി കെ ഡെപ്യുട്ടി മാനേജർ കെ യു ബബിത തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഡെപ്യൂട്ടി മാനേജർ കെ വി അരുൺ സ്വാഗതവും എഫ് പി സി ഡയറക്ടർ പി കെ ദാസൻ നന്ദിയും രേഖപ്പെടുത്തി.

English Summary: Value added products be brought to market from Coconut sector: Minister
Published on: 30 January 2023, 08:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now