1. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരുജല കൂട് കൃഷി യൂണിറ്റുകള്‍, സ്റ്റോറേജ് ഫെസിലിറ്റിയോട് കൂടിയ ഫിഷ് ഓട്ടോ കിയോസ്‌ക്, പോര്‍ട്ടബിള്‍ സോളാര്‍ ഡ്രയര്‍, സീ സേഫ്റ്റി കിറ്റ് എന്നിവയ്ക്കായി ഇരവിപുരം സൗത്ത് മത്സ്യഗ്രാമത്തിലെ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി എട്ടാം തീയതി വൈകുന്നേരം അഞ്ചു മണിക്കകം ഇരവിപുരം / മയ്യനാട് മത്സ്യഭവനിലോ, ജില്ലാ ഓഫീസിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0474-2792850 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
2. ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് ഫെബ്രുവരി 10, 11 തീയതികളിൽ 'വാഴയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്ന നിർമാണ'ത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വാഴപിണ്ടിയിൽ നിന്നും ഹെൽത്ത് ഡ്രിങ്ക്സ്, ബനാന ഫിഗ്, ചെറു വാഴയിനങ്ങളിൽ നിന്നും ഹെൽത്ത് മിക്സ്, ബനാന ടോഫി, ഹൽവ, അച്ചാറുകൾ, കുക്കീസ് തുടങ്ങിയ ഉത്പന്നങ്ങളാണ് പരിശീലിപ്പിക്കുന്നത്. 1000 രൂപയാണ് പരിശീലന ഫീസ്. താല്പര്യമുള്ളവർ 0479-2959268, 2449268, 9447790268 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യുക.
3. സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലാ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഉയർന്ന ചൂട്: സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.