Updated on: 23 May, 2025 5:16 PM IST
കാർഷിക വാർത്തകൾ

1. കേരള കാർഷിക സർവ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന 'രോഗകീട നിയന്ത്രണം ജൈവ ജീവാണു മാർഗങ്ങളിലൂടെ' സൗജന്യ ഓൺലൈൻ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് ജൂൺ 4 ന് ആരംഭിക്കും. താത്പര്യമുള്ളവർ ജൂൺ 3 നകം രജിസ്റ്റർ ചെയ്യേണ്ടതാണ്. 24 ദിവസം ദൈർഘ്യമുള്ള കോഴ്‌സ് മലയാളത്തിലാണ് സംഘടിപ്പിക്കുന്നത്. പത്ത് സെക്ഷനുകളിലായി തയ്യാറാക്കിയ കോഴ്‌സിന്റെ ഫൈനൽ പരീക്ഷ പാസാവുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരങ്ങൾക്കും, രജിസ്റ്റർ ചെയുന്നതിനുമായി www.celkau.in/MOOC എന്ന എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ജൂൺ 4 മുതൽ 'പ്രവേശനം' എന്ന ബട്ടൺ ക്ലിക് ചെയ്ത് യുസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.

2. അലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് മേയ് 26 -ാം തീയതി ചെറുധാന്യങ്ങളിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 500 രൂപ ആണ് പരിശീലന ഫീസ്. താല്പര്യം ഉള്ളവർ 0479-2449268,0479-2959268,9447790268 എന്നീ ഫോൺ നമ്പറുകളിൽ മുൻകൂട്ടി വിളിച്ചു പേര് രജിസ്റ്റർ ചെയ്യുക.

3. സംസ്ഥാനത്ത് ഇന്നു മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പന്ത്രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തീവ്രമഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടാണ് തിങ്കളാഴ്ച വരെ നിലനിൽക്കുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരള തീരത്തേക്ക് എത്തുമെന്നും ഇതിന്റെ മുന്നോടിയായാണ് മഴ ശക്തമാകുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary: 'Value Added Products from Millets' training program will conduct by Alappuzha KVK.... more agricultural news
Published on: 23 May 2025, 05:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now