Updated on: 3 March, 2023 4:54 PM IST

1. കേരള സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിച്ച വൈഗ 2023 സമാപന വേദിയിൽ വൈഗ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച റിപ്പോർട്ടിംഗിലുള്ള ഓൺലൈൻ മീഡിയാ പുരസ്കാരം ജാഗരന് ലഭിച്ചു. പത്ര മാധ്യമങ്ങളായ മാതൃഭൂമിക്കും ജനയുഗത്തിനും പുരസ്കാരം ലഭിച്ചു. സംസ്ഥാനത്തെ കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണം, മൂല്യവർദ്ധനവ്, വ്യാപനം എന്നീ മേഖലകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് ‘വൈഗ’.

2. കർഷകരുടെ വരുമാന വർദ്ധനവിന് മൂല്യ വർദ്ധനവ് ഏറ്റവും മികച്ച ആശയമാണെന്നും അതുവഴി മെച്ചപ്പെട്ട വിപണി കണ്ടെത്താമെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. കൃഷി വകുപ്പ് പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച വൈഗ 2023 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ. ജന പങ്കാളിത്തം കൊണ്ടും നവീന ആശയങ്ങൾ കൊണ്ടും വൈഗ ആറാമത്തെ എഡിഷൻ വിജയമായി എന്നും, അധ്യക്ഷ പ്രസംഗത്തിൽ കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.

3. സംരംഭകത്വവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി. ഓൺലൈനായി പ്രവർത്തിക്കുന്ന പരാതി പരിഹാര പോർട്ടലിൽ പരാതി ലഭിച്ചാൽ 30 ദിവസത്തിനകം പരിഹാരം ഉറപ്പുവരുത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. സംരംഭക വർഷം പദ്ധതിയിലൂടെ സംസ്ഥാനത്ത് സംരംഭകത്വത്തിന്റെ ആത്മവിശ്വാസം ഉറപ്പിക്കാൻ കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.

4. സ്കൂൾ കുട്ടികൾക്കിടയിൽ കൃഷി വിജ്ഞാനം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന " സ്ഥാപന കൃഷി പദ്ധതി " പേരയം പഞ്ചായത്തിലെ പടപ്പക്കര സെൻ്റ്.ജോസഫ് സ്കൂളിൽ ആരംഭിച്ചു. പേരയം കൃഷിഭവൻ ആവിഷ്കരിച്ച പദ്ധതിയാണ് ഹൈസ്കൂളിൽ ആരംഭിച്ചത്. കൃഷിഭവൻ തയ്യാറാക്കിയ പദ്ധതിക്ക് കൃഷിവകുപ്പാണ് സാമ്പത്തിക സഹായം നൽകുന്നത്. 60 ചട്ടികൾ ,ആവശ്യമായ തൈകൾ,ഫില്ലിംഗ് മെറ്റീരിയൽ, തൈകൾ നനയ്ക്കുന്നതിനുള്ള ഉപകരണം എന്നിവ അടങ്ങുന്നതാണ് യൂണിറ്റ്. സ്കൂൾ കുട്ടികൾക്കാണ് പരിപാലന ചുമതല.

5. മാന്നാർ സുഭിക്ഷ കൃഷി ഗ്രൂപ്പിന്റെ ചീര വിളവെടുപ്പ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബി കെ പ്രസാദും, കൃഷി ഓഫീസർ ഹരികുമാർ മാവേലിക്കരയും ചേർന്ന് കർഷകനായ ശ്രീരാമൻ്റെ കയ്യിൽ നിന്നും വാങ്ങി ഉത്ഘാടനം നിർവ്വഹിച്ചു. പച്ചക്കറി, വാഴ, കപ്പ എന്നിവ ഏകദേശം എൺപതു സെന്റിൽ ആണ് ഗ്രൂപ്പ്‌ കൃഷി ചെയ്യുന്നത്. ചടങ്ങിൽ മാന്നാർ ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സലീം പടിപ്പുരയ്ക്കൽ, വാർഡ്‌ മെമ്പർ മധു പുഴയോരം, P G ആനന്ദകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

6. അടുത്ത സാമ്പത്തിക വർഷത്തോടെ 700 കുടുംബശ്രീ ഉത്പന്നങ്ങൾ ഓൺലൈനായി വിൽക്കുമെന്നും , സംരംഭകരുടെ പരിശീലന കളരിയായി കുടുംബശ്രീ മാറിയെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുടുംബശ്രീ ഉത്പന്നങ്ങള്‍ ONDCC ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 140 ഉത്പന്നങ്ങളാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുക. അടുത്ത സാമ്പത്തിക വർഷത്തോടെ 700 ഓളം ഉത്പന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

10. മാർച്ച് 4 , 5 തീയതികളിൽ കന്യാകുമാരി മേഖലയിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Value addition is the best idea to increase farmers' income; Speaker
Published on: 03 March 2023, 04:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now