Updated on: 4 December, 2020 11:18 PM IST
ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ യുവകര്‍ഷക പുരസ്‌ക്കാരം നേടിയത് ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടിയിലെ പാലകുളങ്ങര മഠംത്തിന്റെ അധിപ വാണി.വിയാണ്. ഒരു ലക്ഷം രൂപയും സ്വര്‍ണ്ണ മെഡലും ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങിയ പുരസ്‌ക്കാരം വാണി ഏറ്റുവാങ്ങുമ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് വിജിത്ത്.വി.എസാണ്. വാണിയുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം എന്നും വിജിത്തുമുണ്ടായിരുന്നു.
 
നാലര ഏക്കര്‍ ഭൂമിയില്‍ കാവും കൃഷിയും ഒന്നിച്ചുകൊണ്ടുപോവുകയാണ് ഈ ദമ്പതികള്‍. പന്ത്രണ്ട് വര്‍ഷമായി ഇവര്‍ ജൈവകൃഷി ചെയ്യുന്നു. രണ്ടു പേരും കര്‍ഷക കുടുംബത്തില്‍ നിന്നുള്ളവരല്ലെങ്കിലും ചെറുപ്പത്തിലേ പ്രകൃതിയോടും മരങ്ങളോടും അതിരറ്റ സ്‌നേഹമായിരുന്നു. അതുകൊണ്ടുതന്നെ മരങ്ങള്‍ വച്ചുപിടിപ്പിക്കുക പ്രാധാന ഹോബിയുമായി. പ്രകൃതി സംരക്ഷണ ക്ലാസുകളിലും വൃക്ഷം നട്ടുപിടിപ്പിക്കുന്ന ഗ്രൂപ്പുകളിലുമെല്ലാം നിരന്തരം കണ്ടുമുട്ടിയതോടെയാണ് ഇവര്‍ പ്രണയത്തിലായത്. ശാസ്ത്രീയമായി കൃഷി പഠിച്ച വാണി കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ബിഎസ്സി അഗ്രികള്‍ച്ചര്‍ പാസായി പോണ്ടിച്ചേരിയില്‍ എംഎസ്സി ഇേക്കാളജി ആന്റ് എന്‍വിറോണ്‍മെന്റ് സയന്‍സിന് ചേര്‍ന്നെങ്കിലും അച്ഛന്റെ അസുഖം കാരണം പഠനം മുടങ്ങി. തുടര്‍ന്നാണ് വീട്ടിലെ കൃഷിയിലേക്ക് തിരിഞ്ഞത്. ഇതോടൊപ്പം ഫാമിലെ ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണവും തയ്യാറാക്കി നല്‍കാറുണ്ട്.
പച്ചക്കറിയും കിഴങ്ങു വര്‍ഗ്ഗങ്ങളും വാഴകളും ഫലവൃക്ഷങ്ങളും ഔഷധ ചെടികളും പ്രധാനമായി കൃഷിചെയ്യുന്ന വാണി ഇതിനൊപ്പം കോഴി വളര്‍ത്തലും കാലിവളര്‍ത്തലും മീന്‍കൃഷിയും വെര്‍ട്ടിക്കല്‍ ഫാമിംഗും നഴ്‌സറിയും നടത്തുന്നുണ്ട്.
5000ത്തോളം വൃക്ഷങ്ങളുണ്ട് ഇവരുടെ പറമ്പില്‍. പഴയതും പുതിയതുമായി ഒന്‍പത് കുളങ്ങളും ഇവിടെയുണ്ട്. ജൈവവളവും മിശ്രിത കൃഷിയും എന്നതാണ് കൃഷി രീതി. ഒറ്റയിനം കൃഷി കീടബാധയില്‍ പൂര്‍ണ്ണമായും നശിക്കാനുള്ള സാധ്യത മനസിലാക്കിയാണ് മിശ്രിത കൃഷി നടത്തുന്നത്. കൂട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും വില്‍പ്പന നടത്തി ബാക്കി വരുന്നതും പ്രദേശത്തെ ജൈവകര്‍ഷകരുടെ ഉത്പ്പന്നങ്ങളുമാണ് കൃഷി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന പ്രകൃതി ജൈവകലവറ എന്ന ഇക്കോഷോപ്പില്‍ വില്‍പ്പനയ്ക്കുണ്ടാവുക. ഇതിനു പുറമെ ചെറുകിട നഴ്‌സറി, ജൈവകൃഷി പാഠശാല,ജൈവ കര്‍ഷക കൂട്ടായ്മ, മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ ഉത്പ്പാദനം എന്നീ പ്രവര്‍ത്തനങ്ങളിലും സജീവമാണ് വാണി. മൂവായിരം സസ്യഇനങ്ങളുടെ ശേഖരമാണ് ഇപ്പോള്‍ പാലക്കുളങ്ങര മഠം. ഇവരുടെ ഊര്‍ജ്ജാവശ്യങ്ങല്‍ നിറവേറ്റുന്നത് സൗരോര്‍ജ്ജവും ബയോഗ്യാസുമാണ്.
 
 
English Summary: vani award best young farmer for the year 2019 form agriculture minister v s sivakumar
Published on: 26 December 2019, 07:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now