കാർഷിക രംഗം നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ ഉൾപ്പെടെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ എൻ സി ഇ ആർ ടി യുടെ എല്ലാ തലങ്ങളിലെയും ശാസ്ത്ര പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാൻ വിവിധ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉണ്ടാകുന്ന കഴിവ് അടിസ്ഥാനമാക്കിയാണ് ഇത് ചെയ്തിരിക്കുന്നത്.
കാർഷിക മേഖലയിലെ യന്ത്രവൽക്കരണം കാര്യക്ഷമമാക്കാൻ കാംകോയെ ശക്തിപ്പെടുത്തും: കൃഷി മന്ത്രി പി. പ്രസാദ്
കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, ആശങ്കകൾ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ എൻ സി ഇ ആർ ടി യുടെ 6 മുതൽ 10 വരെയുള്ള ശാസ്ത്ര പുസ്തകങ്ങളിലും 11, 12 ക്ലാസുകളിലെ ജീവശാസ്ത്ര പുസ്തകങ്ങളിലും വിവിധ പാഠങ്ങളിൽ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കാർഷികരംഗം നേരിടുന്ന വെല്ലുവിളികൾ എൻ സി ഇ ആർ ടി യുടെ പന്ത്രണ്ടാം ക്ലാസിലെ ഭൗമശാസ്ത്ര പുസ്തകത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്
ഈ പഠന പുസ്തകങ്ങളെല്ലാം കൃത്യമായ ഇടവേളകളിൽ പരിഷ്കരിക്കുന്നുണ്ട്.
മെച്ചപ്പെട്ട നാളെത്തേക്കായി ഈ പ്രകൃതി സൗഹൃദ കീടനാശിനികള്‍ ഉപയോഗിക്കാം
കൂടാതെ, 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് കൃഷിയും, 11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി പഴം പച്ചക്കറി കൃഷി എന്നതും ഒരു നൈപുണ്യ വിഷയമായി CBSE ലഭ്യമാക്കുന്നു.
കാർഷികമേഖലയിൽ ഭരണകൂടം സ്വീകരിക്കുന്ന മുന്നേറ്റങ്ങൾ സംബന്ധിച്ച് 'ഫാർമേഴ്‌സ് പോർട്ടൽ ഓഫ് ഇന്ത്യ', 'സുസ്ഥിര വികസനത്തിനായുള്ള ദേശീയ ദൗത്യം' എന്നിവ വഴി വിദ്യാർഥികൾക്ക് അവബോധം ലഭിക്കുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഡോ. സുഭാഷ് സർക്കാർ രാജ്യ സഭയിൽ ഇന്ന് രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചതാണ് ഇക്കാര്യം.