Updated on: 16 November, 2021 6:57 PM IST
Various financial assistance schemes which provide an opportunity to start self-employment

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക്  എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. കെസ്‌റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ്, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴില്‍ പദ്ധതികളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം. അപേക്ഷ ഫോം www.employment.kerala.gov.in ലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ലഭ്യമാണ്. പദ്ധതികളുടെ വിശദവിവരങ്ങള്‍:

സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു

കെസ്‌റു സ്വയം തൊഴില്‍ പദ്ധതി

കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21 നും 50 നും മേധ്യ  പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാന്‍ ബാങ്ക് മുഖേന ഒരു ലക്ഷം രൂപ  വരെ വായ്പയും 20000 രൂപവരെ സബ്‌സിഡിയും നല്‍കുന്ന പദ്ധതിയാണിത്. 

മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ് സ്വയം തൊഴില്‍ പദ്ധതി

 കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21 നും 45 നും മധ്യേ പ്രായമുള്ള ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി അവസരമൊരുക്കുന്ന പദ്ധതിയാണിത്.   ബാങ്ക് മുഖേന 10 ലക്ഷം രൂപ  വരെ വായ്പയും രണ്ട് ലക്ഷം  രൂപവരെ സബ്‌സിഡിയും ലഭിക്കും.

ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 'സ്വയം തൊഴിൽ വായ്‌പ്പാ' പദ്ധതി; വിശദ വിവരങ്ങൾ

ശരണ്യ സ്വയം തൊഴില്‍ പദ്ധതി

വിധവകള്‍, നിയമാനുസൃതമായി വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായവര്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താവുള്ളവര്‍ എന്നീ വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം.  കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 18 നും 55 നും മേധ്യ  പ്രായമുള്ള സ്ത്രീകള്‍ക്കാണ് അവസരം.  സ്വയം തൊഴില്‍ ആരംഭിക്കാനായി 50000  രൂപ പലിശ രഹിത വായ്പയും 25000 രൂപ സബ്‌സിഡിയും ലഭിക്കും.

കൈവല്യ സ്വയം തൊഴില്‍ പദ്ധതി

കടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 21 നും 55 നും മദ്ധ്യേ  പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയാണിത്.  50000 രൂപ പലിശ രഹിത വായ്പയും  25000 രൂപ സബ്‌സിഡിയും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് -04672209068, കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്-04994255582.

English Summary: Various financial assistance schemes which provide an opportunity to start self-employment
Published on: 16 November 2021, 06:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now