1. News

പശു-എരുമ, കോഴി ഫാം എന്നിവ വാങ്ങുന്നതിന് 45,000 രൂപ സബ്‌സിഡി; വിശദാംശങ്ങൾ

ഇന്നത്തെ കാലത്ത് കൃഷിയോടൊപ്പം കാലി വളർത്തലും പ്രോത്സാഹിപ്പിക്കപ്പെടുന്നതിനാൽ കർഷകർക്ക് ഇരട്ടി ലാഭം ലഭിക്കും. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരള സർക്കാർ സവിശേഷമായ നടപടി സ്വീകരിച്ചിരിക്കുന്നത്. കേരള സർക്കാർ പശു-എരുമ, കോഴി ഫാം എന്നിവ വാങ്ങുന്നതിന് 45,000 രൂപ സബ്‌സിഡി കൊടുക്കുന്നു.

Saranya Sasidharan
Subiksha keralam scheme
Subiksha keralam scheme

ഇന്നത്തെ കാലത്ത് കൃഷിയോടൊപ്പം കാലി വളർത്തലും പ്രോത്സാഹിപ്പിക്കപ്പെടുന്നതിനാൽ കർഷകർക്ക് ഇരട്ടി ലാഭം ലഭിക്കും. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരള സർക്കാർ സവിശേഷമായ നടപടി സ്വീകരിച്ചിരിക്കുന്നത്. കേരള സർക്കാർ പശു-എരുമ, കോഴി ഫാം എന്നിവ വാങ്ങുന്നതിന് 45,000 രൂപ സബ്‌സിഡി കൊടുക്കുന്നു. യഥാർത്ഥത്തിൽ, കേരള സർക്കാർ സംസ്ഥാനത്തെ പൗരന്മാർക്കായി സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചിട്ടുണ്ട്. അതിന്റെ സ്കീമിൽ ചേരുന്നതിനുള്ള രജിസ്ട്രേഷൻ ഫോമുകൾ പുറത്തിറക്കി.

ഇതിന് കീഴിൽ കർഷകർക്ക് ധനസഹായം നൽകും. ഇത് പ്രയോജനപ്പെടുത്തുന്നതിന്, കർഷകർ ആദ്യം കേരള സർക്കാരിന്റെ പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഇതിനായി കർഷകർക്ക് http://aims.kerala.gov.in/ സന്ദർശിക്കാം. ഇതോടൊപ്പം, ഈ പദ്ധതി പ്രയോജനപ്പെടുത്താൻ കർഷകർക്ക് അർഹതയുണ്ടോ ഇല്ലയോ എന്ന കാര്യവും, പോർട്ടലിൽ അവരുടെ യോഗ്യതയും പരിശോധിക്കാം.

സുഭിക്ഷ കേരളം പദ്ധതിയുടെ ലക്ഷ്യം

ഈ പദ്ധതി പൂർണമായും കൃഷിയുമായി ബന്ധപ്പെട്ടതാണ്. കർഷകർക്ക് സാമ്പത്തിക സഹായം ലഭിക്കും എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പദ്ധതിക്കും ഊന്നൽ നൽകുന്നു. ഈ പദ്ധതിയിലൂടെ കൊറോണ മഹാമാരിക്കെതിരെ പോരാടുന്ന കർഷകർക്ക് സാമ്പത്തിക സഹായം ലഭിക്കും.അതോടൊപ്പം കൂടുതൽ ആളുകളെ ബന്ധിപ്പിക്കുന്നതിനും അവരെ സ്വയം പര്യാപ്തരാക്കുന്നതിനുമാണ് ഊന്നൽ നൽകുന്നത്. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഡയറി, പൗൾട്രി ഫാമുകൾ തുടങ്ങി കർഷകർക്ക് ഈ പദ്ധതിയിലൂടെ ലാഭം നേടാനാകും.

സുഭിക്ഷ കേരളം പദ്ധതിയുടെ സവിശേഷതകൾ

ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത സബ്‌സിഡിയാണ്. ഈ പദ്ധതിയിലൂടെ കേരള സർക്കാർ കറവപ്പശുവിനോ എരുമയ്ക്കോ 60000 രൂപ നിരക്കിൽ സബ്‌സിഡി നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കും.

അതായത്, പൊതുവിഭാഗത്തിലുള്ളവർക്ക് 30,000 രൂപ സബ്സിഡി ലഭിക്കും. അതേ സമയം, കറവയ്ക്ക് വേണ്ടി പശുവിനെയോ എരുമയെയോ വാങ്ങാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടിട്ടുള്ള കർഷകർ ആണെങ്കിൽ, അവർക്കുള്ള സബ്‌സിഡി നിരക്ക് 75 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കോഴിവളർത്തൽ, മത്സ്യബന്ധനം, ചെറുകിട ഡയറി ഫാമുകൾ, കാലിത്തീറ്റ വളർത്തൽ തുടങ്ങിയവയ്ക്ക് കർഷകർക്ക് സബ്‌സിഡി ലഭിക്കും.

സുഭിക്ഷ കേരളം പദ്ധതി പ്രയോജനപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ

  • കേരളത്തിൽ താമസക്കാരനായിരിക്കണമെന്നത് നിർബന്ധമാണ്.

  • വ്യക്തിക്ക് സ്വന്തമായിഫോം ഉണ്ടായിരിക്കണം.

  • സബ്‌സിഡി കൈമാറാൻ അപേക്ഷകന് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.

  • സുഭിക്ഷ കേരളം പദ്ധതിക്ക് ആവശ്യമായ രേഖകൾ

  • റേഷൻ കാർഡ് അല്ലെങ്കിൽ, കേരളത്തിൽ ആണ് താമസം എന്ന് തെളിയിക്കാനുള്ള അഡ്രസ് പ്രൂഫ്

  • തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് നിർബന്ധമാണ്.

  • നിങ്ങൾ പട്ടികവർഗത്തിൽപ്പെട്ടവരാണെങ്കിൽ, ജാതി സർട്ടിഫിക്കറ്റ്.

  • സബ്‌സിഡി തുക കൈമാറുന്ന ബാങ്ക് വിശദാംശങ്ങൾ നൽകണം.

  • അപേക്ഷകൻ ഒരു കർഷകനാണെങ്കിൽ, അതിന്റെ തെളിവിനായി ഫാമിന്റെ രേഖകൾ ആവശ്യമാണ്.

  • ഇനി 'സുഭിക്ഷ കേരളം' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

  • ഇതിനുശേഷം ഒരു പുതിയ ടാബ് ലഭ്യമാകും, അതിൽ നിങ്ങൾ പുതിയ രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യണം.

  • ഇതിന് ശേഷം ഉടൻ രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ തുറക്കും.

  • ഇവിടെ മൊബൈൽ നമ്പറിനൊപ്പം എല്ലാ വിവരങ്ങളുടെയും വിശദാംശങ്ങൾ പൂരിപ്പിക്കണം.

  • ഇപ്പോൾ നിങ്ങളുടെ നമ്പറിൽ ഒരു OTP ലഭിക്കും.

  • രജിസ്ട്രേഷൻ പേജിലേക്ക് റീഡയറക്‌ടുചെയ്യുന്നതിന് നിങ്ങൾ OTP നൽകേണ്ടതുണ്ട്.

  • തുടർന്ന് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾക്കൊപ്പം അടിസ്ഥാന വിവരങ്ങളും പൂരിപ്പിക്കേണ്ട മറ്റൊരു ഫോം ദൃശ്യമാകും.

  • ഇതിന് ശേഷം നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും. ഇതിനായി നിങ്ങൾ 'ഉപയോക്താവിനെ സൃഷ്ടിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യണം.

  • അവിടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിങ്ങൾ പാസ് വേർഡ് നൽകണം.

  • ഇതുവഴി കർഷകർക്ക് 'ലിങ്കിൽ' പോയി ലോഗിൻ ചെയ്യാം.

കേരളത്തിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആഗ്രഹിക്കുന്നു. ഇതോടൊപ്പം സംസ്ഥാനത്തെ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തമാക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ഇതിനായി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിളകൾക്ക് പ്രത്യേക വായ്പയും നൽകുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ

സുഭിക്ഷ കേരളം പദ്ധതി പ്രകാരം മത്സ്യ കർഷകർക്ക് മത്സ്യകൃഷിയിൽ മികച്ച സബ്സിഡിയുമായി സർക്കാർ

സുഭിക്ഷ കേരളം പദ്ധതി, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

English Summary: Rs 45,000 subsidy for purchase of cows, buffaloes and poultry farms; Details

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds