കൈത്തറി മേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് പുത്തൻ പദ്ധതികളുമായി സർക്കാർ
സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി :
കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ സ്കൂളിലെ 1 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് എല്ലാ വർഷവും 2 ജോഡി കൈത്തറി സ്കൂൾ യൂണിഫോം സൗജന്യമായി നൽകുന്നു.
സ്വയം തൊഴിൽ പദ്ധതി
പത്താം ക്ലാസ്സ് പാസ്സായവരും കൈത്തറി നെയ്ത്ത് മേഖലയിൽ പരിചയസമ്പന്നവുമായിട്ടുള്ളവർക്ക് സ്വയംതൊഴിൽ സംഘങ്ങൾ ആരംഭിക്കുന്നതിന് പദ്ധതി ചെലവിന്റെ 40% പരമാവധി 4 ലക്ഷം രൂപ സ്ഥിരനിക്ഷേപത്തിന്റെയും പ്രവർത്തനമൂലധനത്തിന്റെയും അടിസ്ഥാനത്തിൽ മാർജിൻ മണി ധനസഹായമായി നൽകിവരുന്നു.
യുവാവീവ് :
കൈത്തറി നെയ്ത്ത് മേഖലയിൽ 18-40 വയസ്സ് വരെ പ്രായമുള്ള നെയ്ത്തിൽ പരിശീലനം ലഭിച്ചിട്ടില്ലാത്ത യുവതിയുവാക്കളെ കണ്ടെത്തി പരിശീലനം നൽകി നെയ്ത്തുകാരാക്കുക എന്ന ലക്ഷ്യത്തോടുകൂടി 3 മാസം സ്റ്റൈഫൻന്റോടുകൂടി സൗജന്യ പരിശീലനം നൽകുകയും തുടർന്ന് wage സപ്പോർട്ട് നൽകുകയും ചെയ്യുന്നു.
ഉൽപാദന പ്രചോദന പരിപാടി (Production Incentive).
ഒരു ദിവസം സർക്കാർ നിശ്ചിത അളവിൽ അധികമായി ജോലി ചെയ്യുന്ന കൈത്തറി തൊഴിലാളി കൾക്ക് നെയ്യുന്ന അധിക മീറ്ററിന് ഇരട്ടി വേതനം നൽകുന്നു.
അംശദാന മിതവ്യയ പദ്ധതി:
കൈത്തറി മേഖലയിലെ തൊഴിലാളികളുടേയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനും പ്രോത്സാഹനത്തിനും വേണ്ടിയുള്ള പദ്ധതി. നെയ്ത്ത് തൊഴിലാളിയുടെ കൂലിയുടെ 8% തുക ഇതിലേക്കായി ഈടാക്കുകയും അത്രതന്നെ തുക സർക്കാരിൽ നിന്ന് ലഭ്യമാക്കുകയും ചെയ്യുന്നു.
ഒരു വീട്ടിൽ ഒരു തറി
സ്വന്തമായി തറി ഇല്ലാത്തതും എന്നാൽ നെയ്ത്തിൽ 5 വർഷത്തെ പ്രവർത്തിപരിചയം ഉള്ള ഒരാൾക്ക് നെയ്ത്ത് ആരംഭിക്കുവാൻ പുതിയ വാങ്ങുന്നതിനായി തറിവിലയുടെ 75% പരമാവധി 40000/- രൂപ ധനസഹായമായി നൽകുന്നു
സാമ്പത്തിക താങ്ങൽ പദ്ധതി (ഇൻകം സപ്പോർട്ട് സ്കീം)
ഒരു ദിവസം 75 രൂപയ്ക്കും 150 രൂപയ്ക്കും ഇടയിൽ വരുമാനം ലഭിക്കുന്ന തൊഴിലാളികൾക്ക് അവരുടെ ദിവസ വേതനം 150 രൂപയായി വർദ്ധിപ്പിച്ചു നൽകുന്ന പദ്ധതി