കേന്ദ്ര സര്‍ക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാഷണല്‍ കൗൺസിൽ ഫോർ ടെക്‌നോളജി ആൻഡ് ട്രെയിനിംഗ് പ്രോഗ്രാമിൻറെ ഭാഗമായി 2021 –2022 ലേക്കുള്ള വേദിക് വാസ്‌തു ശാസ്ത്ര ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു .
Diploma in vedic vasthu shastra - Application invited
വാസ്‌തുഭാരതിവേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടക്കുന്ന ഒരുവർഷത്തെ ഈ ഓൺലൈൻ വേദിക് വാസ്‌തു ശാസ്ത്ര ഡിപ്ളോമ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫൈഡ് വാസ്‌തു കൺസൾട്ടന്റായി പ്രവർത്തിക്കാവുന്നതാണെന്ന് വാസ്‌തുഭാരതിവേദിക് റിസർച്ച് അക്കാദമി വ്യക്തമാക്കുന്നു .
N A C T E T അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഈ ഡിപ്ലോമ കോഴ്‌സിന് പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്.
30 വർങ്ങളായി വാസ്‌തുശാസ്ത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ദൻ ഡോ .നിശാന്ത് തോപ്പിൽ (M .Phil ,Ph .D ) പരിശീലനത്തിന് മുഖ്യ നേതൃത്വം നൽകും .
മാസത്തിൽ രണ്ട് ഞായറാഴ്ചകളിലായി നടക്കുന്ന കോഴ്‌സ് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1മണിവരെ . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള വാസ്‌തുശാസ്ത്ര വിദഗ്‌ദരുടെയും കൂട്ടായ്‌മയിൽ നടക്കുന്ന ഈ വാസ്‌തു പഠനപരിശീലനത്തിൽ കേരളത്തിലും ഗൾഫ് നാടുകളിലുമുള്ള മലയാളികളായ അപേക്ഷകർക്ക് മലയാളത്തിലും മറ്റുള്ളവർക്ക് ഇംഗ്ളീഷിലുമായിരിക്കും ഓൺലൈനിൽ ക്ലാസ്സുകൾ നടക്കുക .
പ്രാക്ടിക്കൽ ക്ലാസ്സുകളിൽ പഠിതാക്കളുടെ സൗകര്യമനുസരിച്ച് പങ്കെടുക്കാവുന്നതാണെന്നും കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ പഠനോപകരണങ്ങൾ സ്ഥാപനം നൽകുന്നതാണെന്നും അധികൃതർ പറയുന്നു .
ധ്യാനം , യോഗ ,ജ്യോതിശാസ്ത്രം ,പൂജ തുടങ്ങിയ വാസ്‌തുശാസ്‌ത്ര അനുബന്ധപരിശീലനങ്ങൾ ഉൾക്കൊള്ളുന്ന ഈ പാഠ്യപദ്ധതിയിൽ മാർത്താണ്ഡം ,അപരാജിത ,പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക ,അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പ്രാചീന വാസ്‌തുശാസ്ത്രഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയിട്ടുമായിരിക്കും പഠനപദ്ധതിതുടരുക .
അതി പ്രാചീനകാലംമുതൽ 18 ഋഷീശ്വരന്മാർ കണ്ടെത്തിയ യഥാർത്ഥ വാസ്‌തുശാസ്‌ത്രം ആധുനിക സാങ്കേതികവിദ്യകളിലൂടെ ശാസ്ത്രീയമായ തോതിൽപഠിക്കാനുള്ള അവസരം കൂടിയാണിത് .
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2021 ജൂൺ 15 .
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫാറത്തിനും ബന്ധപ്പെടുക .9744830888 ,7034207999 ,04872381678 .Email: vaastubarathy @gmail .com
https://www.youtube.com/watch?v=bG6Knn11LM0