വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങൾ യഥാസമയം പരിരോധന നടത്തി മുദ്ര പതിപ്പിച്ചവയാണോ എന്ന് ഉറപ്പുവരുത്തുക. നിയമാനുസൃതമല്ലാത്ത അളവുതൂക്ക ഉപകരണങ്ങളുടെ ഉപയോഗം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുക.
പാക്കറ്റിലേക്ക് വിൽക്കപ്പെടുന്ന ഉൽപന്നത്തിന് പായ്ക്കറിന്റെ പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാൾ കൂടുതൽ വില നൽകാതിരിക്കുക. കൂടാതെ പായ്ക്കറ്റിൽ നിയമാനുസമായ എല്ലാ രേഖപ്പെടുത്തലുകളും ഉണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങൾ വാങ്ങുന്ന ഉൽപന്നം കൃത്യമായ അളവിലും തൂക്കത്തിലും ഉള്ളവ ആണെന്ന് ഉറക്കുക. വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള തൂക്കം പരിശോധിക്കുന്നതിനുള്ള സൗകര്യം ഉപഭോക്താക്കൾ ഉപയോഗിക്കേണ്ടതാണ്.
അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താവിന് കാണാവുന്ന സ്ഥലത്ത് വേണമെന്ന് നിർബന്ധിക്കുക. ത്രാസ് കൈയ്യിൽ പിടിച്ച് തൂക്കുന്നത് പല കൃത്രിമങ്ങൾക്കും വഴിയൊരുക്കുമെന്നുള്ളതിനാൽ അത്തരം കച്ചവടക്കാരെ ഒഴിവാക്കുക. . ആട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെടുകയും ലാറിലെ ചാർജ് മാത്രം നൽകാനും ശ്രദ്ധിക്കുക.
സ്വർണ്ണം വാങ്ങുമ്പോൾ ബില്ലിൽ കാര്യം രേഖപ്പെടുത്തി ലഭിക്കാനും അതനുസരിച്ചുള്ള വില നൽകാനും ശ്രദ്ധിക്കുക
മണൽ, മറ്റൽ, പാറ, ഗ്രാനൈറ്റ് എന്നിവയ്ക്ക് വ്യാപ്തം/തൂക്കം, വിസ്തീർണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം വില നൽകുക.
പെട്രോൾ ഡീസൽ മണ്ണെണ്ണ തുടങ്ങിയവ കൃത്യമായ അളവിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
പെട്രോൾ പമ്പിൽ ഓരോ ഡെലിവറിക്കും മുൻപ് സീറോ ഡിസ്പ്ലേ ഉറപ്പുവരുത്തണം.