വീടുകളിൽ ചെറുകൃഷി ആരംഭിക്കാൻ താത്‌പര്യമുള്ളവർക്ക് കൃഷിവകുപ്പ് സഹായമാകുന്നു. ഇതിന്റെ ഭാഗമായി കൃഷിവകുപ്പിന്റെ ഫാമുകൾ, കാർഷികകർമസേന, വി.എഫ്.പി.സി.കെ. (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം), കേരള കാർഷിക സർവകലാശാല എന്നിവയുടെ സംയോജിത പ്രവർത്തനത്തിൽ 50 ലക്ഷം കുടുംബങ്ങൾക്ക് വേണ്ട വിത്തുപാക്കറ്റുകളും പച്ചക്കറിത്തൈകളും വിതരണത്തിന് ഒരുക്കുകയാണ്.
അതത് പഞ്ചായത്തിലെ സന്നദ്ധപ്രവർത്തകർ, റാപിഡ് റെസ്പോൺസ് ടീം എന്നിവർ വഴിയാകും വിതരണം. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവനിലെ കൃഷിഓഫീസറുടെ ഫോൺ നമ്പറിൽ നേരിട്ട് ബന്ധപ്പെട്ട് ഈ സൗകര്യം ഉപയോഗിക്കാം. എല്ലാ പഞ്ചായത്തിലും ഈ സൗകര്യം ഉണ്ടാകും.
വിവരങ്ങൾക്ക്:
• 1800-425-1661 (കോൾ സെന്റർ)
• 9400022020
• വീട്ടുവളപ്പിലെ സംയോജിതകൃഷിരീതികളെക്കുറിച്ച് അറിയാൻ: 9847022929, 9446104347 (ഫാമിങ് സിസ്റ്റം റിസർച്ച് സെന്റർ, തിരുവനന്തപുരം)
കേരളകാർഷിക സർവകലാശാലയുടെ വിവിധ സ്ഥാപനങ്ങളും കൃഷിവിജ്ഞാന കേന്ദ്ര (കെ.വി.കെ.)ങ്ങളും പച്ചക്കറിക്കൃഷി ഉൾപ്പെടെയുള്ള കൃഷിയറിവുകൾക്കും മറ്റും ഹെൽപ്‌ലൈനുകൾക്കും തുടക്കം കുറിച്ചു.
• കമ്യൂണിക്കേഷൻ സെന്റർ, വിജ്ഞാന വ്യാപന വിഭാഗം, മണ്ണുത്തി: 9383457509
• കൃഷിവിജ്ഞാന കേന്ദ്രം, തിരുവനന്തപുരം: 9447856216
• കെ.വി.കെ., കൊല്ലം: 9447890944
• ഫാമിങ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ, കൊല്ലം: 9447595912
• കെ.വി.കെ. ആലപ്പുഴ: 9447790268
• ഓണാട്ടുകര പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം, കായംകുളം: 9847965554
• കെ.വി.കെ. കോട്ടയം: 9497246229
• കുമരകം പ്രാദേശിക ഗവേഷണകേന്ദ്രം: 9446494769
• കെ.വി.കെ. പത്തനംതിട്ട: 9645027060
• തിരുവല്ല കാർഷികഗവേഷണകേന്ദ്രം: 9447803339
• കെ.വി.കെ. ഇടുക്കി: 9526020728
• പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രം: 9447388215
• കെ.വി.കെ. എറണാകുളം: 9746469404
• വൈറ്റില നെല്ലുഗവേഷണകേന്ദ്രം: 9446328761
• കെ.വി.കെ. തൃശ്ശൂർ: 9496366698
• മണ്ണുത്തി കാർഷികഗവേഷണകേന്ദ്രം: 9496287722
• കെ.വി.കെ. പാലക്കാട്: 9446211346
• പട്ടാമ്പി പ്രാദേശിക ഗവേഷണകേന്ദ്രം: 9447393701
• കെ.വി.കെ. മലപ്പുറം: 8547926001
• ആനക്കയം കാർഷിക ഗവേഷണകേന്ദ്രം: 9447322114
• കെ.വി.കെ. കോഴിക്കോട്: 9447565549
• കെ.വി.കെ. വയനാട്: 9946867991
• അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം: 9497317898
• കെ.വി.കെ. കണ്ണൂർ: 9446960736
• പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രം: 9446780951
• കെ.വി.കെ. കാസർകോട്: 9496296986
• പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം - 9895514994
കാർഷികസർവകലാശാലയുടെ www.kau.in ലും വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെ ഫെയ്‌സ്ബുക്ക് പേജിലും വിശദവിവരങ്ങൾ കിട്ടും. വിവിധ വിളകളുടെ പരിചരണ വിവരങ്ങൾ അറിയാൻ FEM@Mobile എന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.