കോളിഫ്ലവർ, കാബേജ്, ബീറ്റ് റൂട്ട്, ക്യാരറ്റ്, ക്യാപ്‌സികം, തക്കാളി, മുളക്, പയർ, എന്നിവയുടെ തൈകൾ, പച്ചക്കറി വിത്തുകൾ, സ്യൂഡോ മോനാസ്, ട്രൈകോഡെർമ, ബ്യൂവെറിയ, വെർട്ടിസിലിയം എന്നിവയുടെ തൈകളും വിത്തുകളുമാണ് ലഭ്യമകുക. കൂടുതൽ വിവരങ്ങൾക്ക് 2809963 ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ പറഞ്ഞു.
കൃഷി സഹായിക്കാനും കീടങ്ങളെ ഇല്ലാതാക്കാനുള്ള സംവിധാനങ്ങളും വാങ്ങാൻ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ്-19 ലോക്ക് ഡൗൺ നിർദേശങ്ങൾ സർക്കാർ പ്രഖ്യാപിച്ച ഘട്ടത്തിൽ സംസ്ഥാനത്ത് കൃഷി ചെയ്യുന്നവരുടെ എണ്ണം ഉയർന്ന തോതിലായിരുന്നു.
ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് ഉയർന്ന തോതിലായിരുന്നു കൃഷി. ചന്തകളും കടകളും അടഞ്ഞ് കിടന്നതോടെ കൃഷി ചെയ്യാനുള്ള താത്‌പര്യം ആളുകളിൽ വർധിച്ചിരുന്നു.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള 'സുഭിക്ഷ കേരളം' പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിരുന്നു. മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി എന്നിവയ്‌ക്കായി 3,860 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്.
തരിശുനിലങ്ങളിൽ കൃഷിയിറക്കുക, ഉത്‌പാദനവർധനയിലൂടെ കർഷർക്ക് വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നത്.
കാബേജും കോളിഫ്ളവറും കൃഷി ചെയ്യാം
ഗുണമേന്മയുള്ള വിത്തിനങ്ങളും തൈകളും എവിടെ കിട്ടും?
#krishijagran #kerala #news #vegetable #seeds #available