Updated on: 2 September, 2022 8:51 PM IST
ഓണസദ്യക്ക് പച്ചക്കറി: സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകൾ യാത്ര തുടങ്ങി

കണ്ണൂർ:  ഓണസദ്യക്ക് പച്ചക്കറി ലഭ്യമാക്കാൻ കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ കണ്ണൂർ, കാസർകോട് ജില്ലകളിൽ യാത്ര തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കണ്ണൂരിൽ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. കണ്ണൂരിലെ ഹോർട്ടി സ്റ്റോറിലെ ആദ്യവിൽപ്പനയും അവർ നിർവഹിച്ചു. സെപ്റ്റംബർ ഏഴ് വരെയാണ് ജില്ലയിലെ വിവിധ മേഖലകളിൽ ഹോർട്ടി സ്റ്റോർ എത്തുക. പച്ചക്കറികൾക്ക് പുറമേ പഴവർഗങ്ങളും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഉൽപാദിപ്പിച്ച മൂല്യവർധിത ഉൽപന്നങ്ങളും ലഭ്യമാവും.

ജില്ലയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്കു പുറമേ വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാകും. പൊതുവിപണിയിലെ സംഭരണവിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. ഇത് വിപണി വിലയേക്കാൾ 30 ശതമാനം കുറവിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെയാണ് വിപണനം.

രണ്ടിന് തലശ്ശേരി ടൗൺ, പിണറായി, എടക്കാട്, ധർമ്മടം, കൂത്തുപറമ്പ്, മൂന്നിന് പയ്യന്നൂർ ടൗൺ, നാലിന് മട്ടന്നൂർ ടൗൺ, ചാലോട്, ചക്കരക്കൽ, ചൊവ്വ, അഞ്ചിന് ഇരിക്കൂർ മണ്ഡലം, ആറിന് ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശ്ശേരി, ഏഴിന് ധർമ്മശാല, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് വിപണനം നടത്തുക.

ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറികൾക്ക് രോഗബാധയോ ? ഈ പ്രതിവിധികൾ ചെയ്തു നോക്കൂ.

ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർമാരായ എ സുരേന്ദ്രൻ, എൻ പി അനൂപ്, ബിജുമോൾ കെ ബേബി, അസി. ഡയരക്ടർ തുളസി ചങ്ങാട്ട്, മാർക്കറ്റിങ് വിഭാഗം അസി. ഡയരക്ടർ സി വി ജിദേഷ് എന്നിവർ പങ്കെടുത്തു.

English Summary: Veggies for Onasadhya: Mobile horti stores have started
Published on: 02 September 2022, 08:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now