1. Organic Farming

പച്ചക്കറികൾക്ക് കീടനാശിനികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ലൈസൻസ് ഉള്ള അംഗീക്യത വ്യാപാരികളിൽ നിന്നും ആവശ്യമുള്ള അളവ് മാത്രം വാങ്ങുക. അംഗീകത ലേബൽ ഉള്ളതും, നല്ലതുപോലെ പാക്ക് ചെയ്തതും, കാലഹരണപ്പെട്ടതല്ലാത്തതു മാണെന്ന് ഉറപ്പാക്കുക.

Arun T

പച്ചക്കറികൾക്ക് കീടനാശിനികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലൈസൻസ് ഉള്ള അംഗീക്യത വ്യാപാരികളിൽ നിന്നും ആവശ്യമുള്ള അളവ് മാത്രം വാങ്ങുക. അംഗീകത ലേബൽ ഉള്ളതും, നല്ലതുപോലെ പായ്ക്ക് ചെയ്തത് , കാലഹരണപ്പെട്ടതല്ലാത്തതുമാണെന്ന് ഉറപ്പാക്കുക.

സംഭരണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കീടനാശിനികളുടെ സംഭരണത്തിനായി പ്രത്യേകം തയ്യാർ ചെയ്ത സ്ഥലങ്ങളിൽ അവ വാങ്ങിയ കുപ്പികളിൽ തന്നെ, കുട്ടികൾക്കും വളർത്തു മൃഗങ്ങൾക്കും എത്തിപ്പെടാൻ കഴിയാത്ത വിധത്തിൽ സൂക്ഷിക്കുക.
സൂര്യപ്രകാശത്തിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുക.

ലായനി തയ്യാറാക്കുമ്പോൾ മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉപയോഗത്തിന് മുൻപായി ഉത്പാദകരുടെ മാർഗ നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി അതിനുസരിച്ച് പ്രവർത്തിക്കുക.
കൈയ്യുറ, മുഖമറ, തൊപ്പി എന്നിവ അടക്കം ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിക്കുകയും, കണ്ണ്, മൂക്ക്, ചെവി, കൈകൾ തുടങ്ങി ശരീരത്തിന്റെ യാതൊരു ഭാഗങ്ങളിലും കീടനാശിനിയുടെ അംശം വീഴാതിരിക്കുവാൻ പ്രത്യക ജാഗ്രത പാലിക്കുകയും ചെയ്യുക.
കീടനാശിനീ ഏതെങ്കിലും കാരണത്താൽ ശരീര ഭാഗങ്ങളിൽ ആയാൽ ഉടൻ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിക്കളയുക.
ശുപാർശ ചെയ്തിട്ടുള്ള അളവിലും വീര്യത്തിലും, ആവശ്യാനുസരണം മാത്രം തെളിഞ്ഞ ശുദ്ധജലത്തിൽ ലായനി തയ്യാറാക്കുക. തരി രൂപത്തിലുള്ള നേരിട്ട് ഉപയോഗിക്കുക.
കീടനാശിനികൾ നേരിട്ട് സ്പ്രേയർ ടാങ്കിലേക്ക് ഒഴിക്കാതെ നേർപ്പിച്ച ലായനി ഒഴിക്കുക.
കൈയുപയോഗിച്ച് ലായനി ഇളക്കരുത് .
നിറക്കുന്ന അവസരത്തിലോ ഉപയോഗ സമയത്തോ ടാങ്കിൽ നിന്നും ചോർച്ച ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പ്രയോഗ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിളവെടുപ്പിന് പാകമായ വ്ളകളിലും, ജലപാതകളിലും, കിണർ, കുളം പോലുള്ള മറ്റ് ജലസ്രോതസ്സുകൾക്ക് സമീപത്തും, മേച്ചിൽ സ്ഥലങ്ങളിലും കീടനാശിനി ഉപയോഗിക്കരുത്.
രാവിലെയോ വൈകുന്നേരങ്ങളിലോ പ്രയോഗിക്കുക. തളിക്കുമ്പോൾ കാറ്റിന് എതിരെ ആവാതെ കാറ്റിന്റെ ദിശയിൽ ആവുക.
തളിച്ച് കൊണ്ടിരിക്കുമ്പോൾ ഭക്ഷണ പാനീയങ്ങളുടെ ഉപയോഗം, പുകവലി, മുറുക്ക് തുടങ്ങിയ കാര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.

കീടനാശിനികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സപ്രേയർ ഉപയോഗിക്കുന്ന അവസരത്തിൽ അടഞ്ഞ നോസിൽ ശുചിയാക്കാൻ അതിലേക്ക് ഊതരുത്. ഒരു കഷ്ണം നേരിയ വയറുകൊണ്ടോ മറ്റോ ശുചിയാക്കുക.

ഉപയോഗ ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബക്കറ്റും പ്രയർ ടാങ്കും സോപ്പുപയോഗിച്ചു ശുദ്ധ ജലത്തിൽ നന്നായി കഴുകുക.
കീടനാശിനി പ്രയോഗം കഴിഞ്ഞ ഉടനെ മ്യഗങ്ങളോ മനുഷ്യരോ തോട്ടത്തിലേക്ക് കയറാതിരിക്കാൻ ശ്രദ്ധിക്കുക.
ഉപയോഗം കഴിഞ്ഞ കീടനാശിനി കുപ്പികൾ, ജലസ്രോതസ്സുകളിൽ നിന്നും
അകലെയായി ആഴത്തിൽ കുഴിച്ചിടുക.
ഉപയോഗശേഷം തളിക്കുമ്പോൾ ഉപയോഗിച്ച വസ്ത്രം മാറ്റുകയും, കൈയും മുഖവും സോപ്പ്
- ഉപയോഗിച്ച് ശുദ്ധജലത്തിൽ നല്ലതുപോലെ കഴുകി വൃത്തിയാക്കുകയും കുളിക്കുകയും ചെയ്യുക 

English Summary: Careful when purshasing pesticides kjoct1220ar

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds