Updated on: 30 May, 2023 1:50 PM IST
Vetiver 2023: Agriculture Industry Lacks Media Exposure says Krishi Jagran Founder editor MC Dominic

തായ്‌ലൻഡിലെ ചിയാങ് മായിൽ നടന്ന വെറ്റിവറിനെക്കുറിച്ചുള്ള ഏഴാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ കൃഷി ജാഗരണിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്, രാജ്യത്തെ കാർഷിക വ്യവസായത്തിന്റെ പോരായ്‌മകൾ ചൂണ്ടിക്കാട്ടി. രാജ്യത്ത് കാർഷിക വ്യവസായത്തിനാവശ്യമായ മീഡിയ എക്സ്പോഷർ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഇന്ത്യയിൽ കാർഷിക വ്യവസായം പിന്നോട്ട് പോകുന്നതെന്നും, അത് എങ്ങനെ ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 29 നു ആരംഭിച്ച ത്രിദിന പരിപാടി 2023 ജൂൺ 1 വരെ തുടരും.

മണ്ണും വെള്ളവും സംരക്ഷിക്കുന്ന തായ്‌ലൻഡിലെ പ്രത്യേക പുല്ലായ വെറ്റിവാറിന്റെ ശക്തിയെക്കുറിച്ച്, ഈ പരിപാടി ആഘോഷിക്കുന്നു. കൃഷി ജാഗരണിന്റെ അഗ്രികൾച്ചർ മാസികയുടെ ജൂൺ മാസത്തെ പ്രത്യേക പതിപ്പ് 2023 മെയ് 29 ന് ഇവന്റിന്റെ ആദ്യ ദിവസത്തിൽ പുറത്തിറക്കി. ടി.വി.എൻ.ഐ.യുടെ ടെക്‌നിക്കൽ ഡയറക്‌ടറും ഏഷ്യ ആൻഡ് പസഫിക് ഡയറക്ടറുമായ പോൾ ട്രൂങ്, കൃഷി ജാഗരണിന്റെ പ്രയത്‌നത്തെ വാനോളം പുകഴ്ത്തി. കാർഷിക മേഖലയിൽ കൃഷി ജാഗരണിന്റെ സാന്നിധ്യം യുവ തലമുറയ്ക്ക് ഒരു വഴിക്കാട്ടിയ്ക്ക് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

അഗ്രികൾച്ചർ വേൾഡ് മാസികയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, 'ഈ സമ്മേളനത്തിന്റെ ഒരു പ്രത്യേക പതിപ്പ്, അവർ തയ്യാറാക്കിയിട്ടുണ്ട്.' അഗ്രികൾച്ചർ വേൾഡ് മാസികയ്ക്ക് ഇന്ത്യയിൽ മൂന്ന് ദശലക്ഷത്തിലധികം വരിക്കാരുണ്ടെന്നും അദ്ദേഹം ആഗോള പ്രേക്ഷകരെ അറിയിച്ചു. തായ്‌ലൻഡിലെ ചിയാങ് മായിൽ വെറ്റിവർ (ICV-7) സംബന്ധിച്ച ഏഴാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ കൃഷി ജാഗരണിന്റെ സാന്നിധ്യം രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് OBE-സ്ഥാപകനായ റിച്ചാർഡ് ഗ്രിംഷോ പറഞ്ഞു. ഇപ്പോൾ ഇന്ത്യയ്ക്കും ലോകത്തിനും 'വെറ്റിവർ സമയമാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷി ജാഗരണിന്റെ ടീമും കൃത്യസമയത്ത് എത്തിയതിനാൽ യഥാർത്ഥ മാറ്റവും സ്വാധീനവും ഉണ്ടാക്കാൻ ഇതിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.   

' VS-നുള്ള നിർണായക പിന്തുണാ നിലവിലുണ്ട്, അവ ബാഹ്യമായും ഇന്ത്യയിൽ ലഭ്യമാണ്, പ്രമോഷൻ നിർണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികപരമായി ഞങ്ങൾ പിന്നിലാണ്, എന്നാൽ ഇതിൽ ശ്രദ്ധ കേന്ദ്രികരിക്കേണ്ടതുണ്ട് എന്നും, കൃഷി ജാഗരണിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവെന്നും അദേഹം കൂട്ടിച്ചേർത്തു. ആളുകൾക്കിടയിൽ ആശയവിനിമയത്തിനുള്ള മാധ്യമമായി പ്രവർത്തിക്കുന്ന മാധ്യമ വ്യവസായത്തിൽ കാർഷിക വ്യവസായത്തിന് വേണ്ടത്ര എക്സ്പോഷർ ലഭിച്ചിട്ടില്ലെന്ന് കൃഷി ജാഗരൺ സ്ഥാപകനും, ചീഫ് എഡിറ്ററുമായ എം. സി. ഡൊമിനിക് പറഞ്ഞു. 'രാജ്യത്തു വിനോദ വ്യവസായം നന്നായി പ്രവർത്തിക്കുന്നു,' എന്നാൽ കാർഷിക വ്യവസായമല്ല. കൃഷി ജാഗരണിന്റെ അഗ്രികൾച്ചർ വേൾഡ് മാസികയുടെ പ്രത്യേക പതിപ്പ് വെറ്റിവർ (ICV-7) സംബന്ധിച്ച ഏഴാമത് ഇന്റർനാഷണൽ കോൺഫറൻസിനായി ചെയ്യുന്നത് പോലെ,' ഭൂമിയിൽ നിന്ന് കൃഷിയുടെ സന്ദേശം പ്രചരിപ്പിക്കാൻ കഴിയുന്ന മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള ആളുകളെ ഞങ്ങൾക്ക് ആവശ്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: രാജ്യതലസ്ഥാനത്ത്, മഴയും ഇടി മിന്നലും തുടരുമെന്ന് പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്

Pic Courtesy:  Vetiver 2023 Conference

English Summary: Vetiver 2023: Agriculture Industry Lacks Media Exposure says Krishi Jagran Founder editor MC Dominic
Published on: 30 May 2023, 12:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now