മലപ്പുറം: കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് നടത്തുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്ര മലപ്പുറം ജില്ലയിലെ കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി.
കാളികാവിൽ വച്ച് നടത്തിയ പരിപാടി പഞ്ചായത്ത് മെമ്പർ ഹംസ ഉദ്ഘാടനം ചെയ്തു. ജില്ല ലീഡ് ബാങ്ക് മാനേജർ എം.എ. ടിട്ടെന്‍ മുഘ്യ പ്രഭാഷണം നടത്തി. വിവിധ കേന്ദ്ര പദ്ധതികളിലെ ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ ശ്രീ അദീപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമ്പത്തിക സാക്ഷരത കൗൺസിലര്‍ ക്രോംടന്‍, അഗ്രികൾച്ചർ ഓഫീസർ ലെനിഷ, അഡ്വ. ബോസ്, മലബാർ മിറിസ്ടിക എഫ്.പി. ഓ. മാത്യു എന്നിവർ സംസാരിച്ചു.
കരുവാരകുണ്ടിൽ വെച്ച് നടത്തിയ ബോധവൽക്കരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പൊന്നമ്മ ഉദ്ഘാടനം നിർവ്വഹിച്ചു.
വളപ്രയോഗം നടത്തുന്നതിനുള്ള നൂതന രീതിയായ ഡ്രോൺ റിമോട്ട് പ്രവർത്തിപ്പിച്ചുകൊണ്ട് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന ജിൽസ്, കരുവാരകുണ്ട് കൃഷി ഓഫീസർ ബിജുല ബാലൻ, അസി. കൃഷി ഓഫീസർ ടി.വി. രവീന്ദ്രൻ, വി. മുനവ്വിർ, കാർഷിക വികസന സമിതി അംഗങ്ങളായ വിജയകുമാർ, എസ്.കെ നാസർ, തവനൂർ കൃഷി വിജ്ഞാൻ കേന്ദ്ര പ്രതിനിധി അക്ഷയ്, ഫാക്റ്റ് പ്രതിനിധി ഫസീല, മുഹമ്മദ് സുഫിയാൻ, കാളികാവ് ബ്ലോക്ക് അസി. ടെക്നിക്കൽ മാനേജർ സാജിത എന്നിവർ സംസാരിച്ചു. വിവിധ കർഷക കൂട്ടായ്മ പ്രതിനിധികൾ, കർഷകോൽപ്പാദന സംഘടനാ-കമ്പനി പ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു.
പത്ത് ലിറ്റർ ശേഷിയുള്ള ടാങ്ക് വരുന്ന ഡ്രോൺ കൊണ്ട് ഒരു ഏക്കർ സ്ഥലത്ത് വളം-മരുന്ന് പ്രയോഗം പൂർത്തിയാക്കാൻ പത്ത് മിനുട്ട് മതിയാകും. കാർഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുന്ന പരിപാടി പുതു അനുഭവമായി കർഷകർ ഏറ്റെടുത്തു.
വികസന പദ്ധതികൾ സംബന്ധിച്ച ചെറു വീഡിയോകൾ പ്രദർശിപ്പിച്ചു. ജില്ലാ ലീഡ് ബാങ്ക്, FACT, കൃഷി വിജ്ഞാന കേന്ദ്ര, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മറ്റു വിവിധ കേന്ദ്ര, പൊതുമേഖല സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചു വരുന്നത്.