നികുതി ചീട്ട് ഹാജരാകാത്തതിന്റെ പേരിൽ ഇനി ഒരു കർഷകന്റെയും വിള ഇൻഷുറൻസ് അപേക്ഷ അധികൃതർ തടയില്ല. നികുതിച്ചീട്ടിന് പകരമായി കർഷകർ അവർ കൃഷി ചെയ്യുന്ന സ്ഥലത്തിൻറെ ഉടമയുമായുള്ള പാട്ട ഉടമ്പടി അധികൃതർക്കു മുമ്പാകെ സാക്ഷ്യപ്പെടുത്തൽ മാത്രം മതി.
നികുതിയടച്ച ചീട്ട് ലഭ്യമാവാത്തതിൻറെ പേരിൽ നിരവധി കർഷകരാണ് കേരളത്തിൽ വേണ്ട ആനുകൂല്യങ്ങൾ ലഭ്യമാകാതെ ദുരന്തം അനുഭവിച്ചിരുന്നത്. കൃഷി ചെയ്യുന്ന വിളകൾ ഇൻഷുർ ചെയ്താൽ മാത്രമേ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കർഷകനു ലഭ്യമാവുകയുള്ളൂ.
നികുതി ചീട്ട് ഹാജരാകാത്ത കർഷകൻറെ പ്രശ്നങ്ങൾ കൃഷി മന്ത്രിക്ക് മുമ്പാകെ വരെ എത്തിയിരുന്നു. പാട്ട വ്യവസ്ഥയിൽ കൃഷി ചെയ്യുന്ന കർഷകർ മാത്രമേ ഈ ആനുകൂല്യം ഉള്ളൂ. സ്വന്തം ഭൂമിയിലാണ് കൃഷി ചെയ്യുന്നതെങ്കിൽ വിള ഇൻഷുറൻസ് ചെയ്യാൻ നികുതിചീട്ടോ കൈവശ സർട്ടിഫിക്കറ്റ് ഹാജരാക്കണം.