News
ചെറുപയർ കൃഷിയിലെ പുതിയ മാറ്റം

പുതിയ ഇനം ചെറുപയർ കൃഷിയുടെ വിളവെടുപ്പ് നടത്തി. പുലാമന്തോൾ കൃഷി ഓഫീസർ കെ മണികണ്ഠന്റെയും പെരിന്തൽമണ്ണ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ആർ ശ്രീലേഖയുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. പുലമന്തോളിലെ കർഷക ഗവേഷകൻ ചോലപ്പറമ്പത്ത് ശശിധരനാണ് പുതിയ ഇനം ചെറുപയർ കൃഷിയിടത്തിൽ വിളയിച്ചത്.
40 സെൻറ് സ്ഥലത്ത് ആണ് ശശിധരൻ കൃഷിയിറക്കിയത്. ഒരു ചെടിയുടെ കതിർ കലയിൽ നിന്ന് ഏകദേശം 24 മുതൽ മുപ്പത്താറു മണിവരെ വിളവെടുക്കാം എന്ന് ശശിധരൻ പറയുന്നു.
സെൻട്രൽ സീഡ് അതോറിറ്റിയിൽ നിന്ന് വാങ്ങിയ ചെറു പയർ വിത്ത് ആണ് കൃഷിക്കു വേണ്ടി ഉപയോഗിച്ചത്. എൻ പി 24 എന്ന ഇനമാണ് ഇത്. വിതച്ച ഏകദേശം 66 ദിവസത്തിനുള്ളിൽ വിളവെടുപ്പ് സാധ്യമായി. 40 സെൻറ് സ്ഥലത്ത് ഗവേഷണ അടിസ്ഥാനത്തിൽ തുടങ്ങിയ കൃഷി ഇതിനോടകംതന്നെ ജനശ്രദ്ധ നേടി.
English Summary: new techniques in mong bean cultivation
Share your comments