Updated on: 4 December, 2020 11:19 PM IST

പഴയ തലമുറയുടെ ആരോഗ്യത്തിന്റെയും രോഗ പ്രതിരോധ ശക്തിയുടെയും രഹസ്യം ഈ അത്ഭൂതവിഭവമായ പരിശുദ്ധ വെളിച്ചെണ്ണയാണ് .ആദികാലത്ത് വെളിച്ചെണ്ണ എന്നാൽ ഉരുക്കു വെളിച്ചെണ്ണയായിരുന്നു. ഓരോ വീട്ടിലും അത് ഉല്പാദിപ്പിരുന്നു. വെന്ത വെളിച്ചെണ്ണ എന്നും പറഞ്ഞിരുന്നു. തേങ്ങ ചുരകി പിഴിഞ്ഞ് പാലാക്കി ഉരുളി പോലുള്ള പാത്രത്തിൽ അടുപ്പിൽ വച്ച് ചൂടാക്കും. ഏറെ നേരത്തെ ചൂടാക്കലും ഉരുക്കലും കഴിയുമ്പോൾ വീടിനകത്തും പുറത്തും പ്രത്യേക സുഗന്ധം പരക്കും. എണ്ണ മിതെയും കൽക്കൻ അടിയിലുമായി വേർതിരിയും. അങ്ങനെ ശേഖരിക്കുന്ന എണ്ണയാണ് പരിശുദ്ധ വെളിച്ചെണ്ണ അഥവാ വെർജിൻ വെളിച്ചെണ്ണ .ചുറ്റിനും ഓടിയെത്തുന്ന കുട്ടികൾക് അമ്മമാർ ആദ്യം കൊടുത്തിരുന്ന രുചിയുള്ളതും അപകടരഹിതവുമായ ചോക്ലറ്റായിരുന്നു കൽക്കൻ. എന്നാൽ ഇന്ന്കൊപ്രയാക്കി മില്ലുകളിൽ  ഉല്പാദിപ്പിക്കുന്ന എണ്ണയ്ക്കും മായം ചേർത്തു വിപണിയിലെത്തിക്കുന്ന എണ്ണയ്ക്കും പരസ്യവാചകമാണ് 'പരിശുദ്ധം'!

ഈ പരിശുദ്ധം പലപ്പൊഴും നിരോധിക്കപ്പെടുന്നതും നാം കാണുന്നു. എന്നാൽ ഉരുക്കു വെളിച്ചെണ്ണ നിരോധിക്കപ്പെടുന്നില്ല. ഓരോ വീട്ടമ്മയക്കും വീട്ടിൽ ഉണ്ടാക്കാമെന്നതാണ് അതിനു കാരണം. മുമ്പൊക്കെ എണ്ണയാട്ടുന്ന ചക്കുകളും ചെറുമില്ലുകളും നാട്ടിൽ ആവശ്യത്തിനുണ്ടായിരുന്നു. മായമില്ലാത്ത വെളിചെണ്ണയും ഉപയോഗിച്ചിരുന്നു.

ഇന്നു ചക്കുകളും ചെറുമില്ലുകളും പമ്പ കടന്നു,.വൻകിട മില്ലുകളിൽ മായ സാധ്യതകൾ വർദ്ധിച്ചു. ഉല്പാദകരിലെ മത്സരം വിപണന കൗശലം അധിക ലാഭം തുടങ്ങിയ കാരണങ്ങൾ മൂലം പരിശുദ്ധമല്ലാത്ത എണ്ണ നാം വില കൊടുത്തു വാങ്ങാൻ നിർബന്ധിതരാവുന്നു.We are forced to buy unrefined oil at competitive prices due to competition, marketing and excess profitsഅതുകൊണ്ട്

യഥാർത്ഥ പരിശുദ്ധ വെളിച്ചെണ്ണ ഉരുക്കു വെളിച്ചെണ്ണയാണ് എന്ന് അറിയിക്കാനാണ് ഇത്രയും എഴുതിയത്.

ഉരുക്കെണ്ണയുടെ ഗുണങ്ങൾ കൂടി കേട്ടോളൂ.

ഉരുക്കു വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന നല്ല കൊഴുപ്പമ്ല ങ്ങളിൽ 55 ശതമാനവും ലോറിക് ആസിഡാണ്.ഇത് ശരീരത്തിൽ മോണോലോറിൻ ആയി രൂപാന്തരപ്പെടുന്നു.ബാക്ടീരിയ ,കുമിൾ തുടങ്ങിയ രോഗാണുക്കളെ നശിപ്പിക്കുന്നു '

രോഗ പ്രതിരോധശേഷിക്ക് അകത്തും പുറത്തും ഉപയോഗിക്കാം.   

പ്രസവിച്ചയുടൻ  കുഞ്ഞുങ്ങൾക്ക് രണ്ടു മൂന്നാഴ്ച ദേഹത്തുപുരട്ടി കുളിപ്പിക്കാൻ ഇന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നതും ഉരുക്കുവെളിച്ചെണ്ണയാണ്. കുഞ്ഞിന്റെ നാവിൽ ഉരുക്കു വെളിച്ചെണ്ണ തൊട്ടു കൊടുക്കുന്ന പതിവുണ്ടായിരുന്നു.

ത്വക്ക് രോഗങ്ങൾക്ക് പ്രതിരോധ മായി ഉരുക്കെണ്ണയെ ഭിഷഗ്വരന്മാർ നിർദ്ദേശിച്ചിരുന്നു.

ഉരുക്കു വെളിച്ചെണ്ണയ്ക്ക് മനുഷ്യന്റെ തലച്ചോറിലെ കോശങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താനും മനുഷ്യരിൽ കണ്ടുവരുന്ന മറവിരോഗം തടയാനും കഴിവുണ്ടെന്നു് പ്രശസ്ത ഡോക്ടർമാർ രേഖപ്പെടുത്തിയിരിക്കുന്നു.

ഉരുക്കു വെളിച്ചെണ്ണ വിളഞ്ഞതേങ്ങാപ്പാലിൽ നിന്നാണ് വെന്തെടുക്കുന്നതു്. ഇത് നേരിട്ടും ഭക്ഷണത്തിലൂടെയും കഴിച്ചിരുന്ന പഴയ തലമുറയുടെ ആരോഗ്യം ഉരുക്കു പോലെ കരുത്തുള്ളതായിരുന്നു. ഇന്ന് ഗർഭത്തിൽ കിടക്കുമ്പോൾ മുതൽ മരണം വരെ പ്രതിരോധ മരുന്നുകൾ നൽകിയിട്ടും

ലക്ഷങ്ങൾ അതിനായി മുടക്കിയിട്ടും ഉരുക്കിന്റെ കരുത്ത് അന്യമാകുന്നു ' അറിവുണ്ടായിട്ടും ഉരുക്കു വെളിച്ചെണ്ണയുടെ ഉപയോഗം എന്തേ കുറഞ്ഞു പോയി എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള കാരണങ്ങൾ ഒന്നല്ല അനവധിയാണ്.

ഫാസ്റ്റ്ഫുഡിന്റെ കാലത്ത് വെളിച്ചെണ്ണ ഉരുക്കിയെടുക്കുന്നതിനെക്കുറിച്ച് പുതിയ തലമുറ കേട്ടിട്ടുപോലുമില്ല മെഡിക്കൽ സ്റ്റോറുകളിൽ  ഉരുക്കു വെളിച്ചെണ്ണയ്ക്ക് മാന്യമായ പദവിയിലുത്താൻ കഴിഞ്ഞിട്ടില്ല.   അതു മാത്രമല്ലാ കലർപ്പില്ലാത്ത ഉരുക്കുവെളിച്ചെണ്ണ എവിടെ കിട്ടുമെന്നു പറയാനുമാവില്ല. പിന്നെ ഉരുക്കുവെളിച്ചെണ്ണയ്ക്ക് സ്വാഭാവികമായും വില കൂടും. 20 നല്ല തേങ്ങയുണ്ടെങ്കിലേ 1 കിലോ ഉരുക്കു വെളിച്ചെണ്ണ ലഭിക്കൂ. ഇതൊക്കെയാണ് ഉരുക്കു വെളിച്ചെണ്ണയുടെ ഉപയോഗം കുറഞ്ഞതിന്  കാരണം.

ഉരുക്കുവെളിച്ചെണ്ണ എവിടെ കിട്ടും?

കേരളത്തിൽ പരമ്പരാഗത രീതിയിൽ ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കി വിപണനം നടത്തുന്നതു് ആലപ്പുഴ ജില്ലയിലെ കരപ്പുറം കോക്കനട് പ്രൊഡ്യൂസർ കമ്പനിയാണ്.

കൂടുതൽ വിവരങ്ങൾക്ക്

Contact    9496884318

 

കടപ്പാട്

TS viswan

Rtd. Agri.officer

Alappuzha

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴക്കാലത്ത് പടവലം നിറഞ്ഞ്‌ കായിക്കാൻ മൂന്നാംമുറ ഉപയോഗിക്കാം

English Summary: VIRGIN COCONUT OIL will get from Alappuzha Karappuram coconut producer company
Published on: 18 June 2020, 02:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now