Updated on: 11 September, 2022 2:51 PM IST

1. ഓണക്കാലത്ത് കയർ മേഖലയ്ക്ക് കരുത്ത് നൽകി വിതരണം ചെയ്തത് 32.5 കോടി രൂപ. കയർ മേഖലയിൽ സർക്കാരിന്റെ ഇൻകം സപ്പോർട്ട്‌ സ്കീം പ്രകാരം വിതരണം ചെയ്തത് 12.5 കോടി രൂപയുടെ ധനസഹായം. 25,676  ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 321 കയർ സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ മൂന്ന് കോടി രൂപ രൂപയും വിതരണം ചെയ്തു. കയർഫെഡ് വഴി കയർ സംഭരിച്ച വകയിൽ സംഘങ്ങൾക്ക് 11 കോടി രൂപയും കയർ വിലയായി കയർ കോർപ്പറേഷൻ നൽകാനുണ്ടായിരുന്ന 7 കോടി രൂപയും നൽകി. കയർ ഉൽപാദനത്തിലും വിപണനത്തിലും ഉൾപ്പടെ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചപ്പോൾ ഉൽപന്നങ്ങളുടെ സംഭരണവും വിൽപനയും 200 കോടി കവിഞ്ഞു.
 
2. റബ്ബറുൽപന്നനിര്‍മ്മാണ തൊഴിലാളികൾക്കായി ‘വെര്‍ച്വല്‍ ബയര്‍ സെല്ലര്‍ മീറ്റ്’ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 16ന് യോഗം നടക്കും. ഇന്ത്യന്‍ വിപണിയിലെ പുതിയ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. റബ്ബര്‍ബോര്‍ഡിന്റെ വെര്‍ച്വല്‍ ട്രേഡ് ഫെയര്‍ പോർട്ടലിലൂടെയാണ്  മീറ്റ് സംഘടിപ്പിക്കുന്നത്. മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://vtf.rubberboard.org.in/rubberboard എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റ്രേഷനുവേണ്ട അപേക്ഷയും ഉൽപന്നങ്ങളുടെ ലിസ്റ്റും vtf2021@rubberboard.org.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കാം. 
 
3. തൃശൂർ വെളുത്തൂർ അകംപാടത്തെ ബണ്ട് തകർന്ന് 80 ഏക്കർ നെൽകൃഷി നശിച്ചു. എൻജിൻ തറയോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ബണ്ടാണ് തകർന്നത്. മഴയെ തുടർന്ന് പുറം കനാലിൽ വെള്ളം ഉയർന്നതോടെയാണ് ബണ്ടിലെ പലക തകർന്നത്. ഒരുമാസം മുമ്പ് വിതച്ച വയലാണ് നശിച്ചത്. വെള്ളം വറ്റിക്കുന്നതിനായി പമ്പിങ് നടക്കുന്നുണ്ട്. 
 
4. കോട്ടയം കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ പൂകൃഷി വിളവെടുപ്പ്. സ്കൂളിനോട് ചേര്‍ന്നുള്ള രണ്ടര ഏക്കറിലാണ് ബന്തിപ്പൂക്കൾ കൃഷി ചെയ്തത്. സ്‌കൂളിന്റെയും നീണ്ടൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണ് തരിശായി കിടന്ന ഭൂമിയില്‍ കൃഷി ചെയ്തത്.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan Latest: നിങ്ങളറിഞ്ഞോ? ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഈ ഓപ്ഷൻ നീക്കം ചെയ്തു

5. കണ്ണൂരിൽ വരിനെല്ല് ശല്യം വ്യാപകമായ സാഹചര്യത്തിൽ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കുമെന്ന് കൃ​ഷി വകു​പ്പ്. കർഷകർക്ക് ഒ​രു ഹെ​ക്ട​റി​ന് 27, 500 രൂ​പ​വ​രെ ന​ഷ്ട​പ​രി​ഹാ​രം നൽകുമെന്ന് കൃഷി വകുപ്പ് അറിയിച്ചു.  കൃ​ഷി വ​കു​പ്പി​ന്റെ വിവിധ പ​ദ്ധ​തി​ക​ളിൽ ഉൾപെടുത്തിയാണ് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക. ക​ല്യാ​ശ്ശേ​രി പ​ഞ്ചാ​യ​ത്തിലാണ് വ​രി​നെ​ല്ല് വ്യാ​പ​നം രൂ​ക്ഷമായി ബാധിച്ചത്.
 
6. കൊട്ടിയം ശ്രീ നാരായണ പോളി ടെക്‌നിക് കോളജിൽ  പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. നേച്ചർ ആൻഡ് അഗ്രികൾച്ചർ  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല ബിനു വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 
 
7. വടകര നഗരസഭയിൽ ഓണം ഫെസ്റ്റും കാർഷിക സെമിനാറും സംഘടിപ്പിച്ചു. വടകര നഗരസഭ, നബാർഡ്, സഹകരണ വകുപ്പ്, കുടുംബശ്രീ, ഹരിയാലി ഹരിത കർമ സേന എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് തരിശുരഹിത വടകര എന്ന വിഷയത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. പ്രകാശ് സംസാരിച്ചു. ശാസ്ത്രീയമായ കൃഷിയിലൂടെ ഉൽപാദനം വർധിപ്പിക്കുക, തരിശുഭൂമിയിലും കൃഷി ചെയ്യുക, സംഘകൃഷി പ്രോത്സാഹിപ്പിക്കുക, ഉൽപ്പന്ന സംഭരണം, അനുബന്ധ പ്രവർത്തനങ്ങർ എന്നിവയിലൂടെ വടകരയുടെ കാർഷിക മേഖലയിൽ സമൂലമായ മാറ്റമുണ്ടാക്കുകയാണ് വടകര നഗരസഭുടെ ലക്ഷ്യം. 
ബന്ധപ്പെട്ട വാർത്തകൾ: മാംഗോ ഹൈപ്പറിൽ നിന്നും കുറഞ്ഞ വിലയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, കിഫ്ബിയിൽ ധനസഹായം
8. മട്ടുപ്പാവ് കൃഷി വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഈ മാസം 14 മുതല്‍ 17 വരെ തൃശ്ശൂര്‍ വെള്ളാനിക്കരയിലെ കര്‍ഷക ഭവനത്തിലാണ് പരിശീലനം നടക്കുന്നത്. മട്ടുപ്പാവ് കൃഷി രീതികള്‍, ലംബകൃഷി, മട്ടുപ്പാവ് ലാന്‍ഡ്‌സ്‌കേപ്പിംഗ്, ഹൈഡ്രോപോണിക്‌സ്, മട്ടുപ്പാവിലെ പൂന്തോട്ട പരിപാലനം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കും. പരിശീലന ഫീസ് 2,000 രൂപയാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരള കാര്‍ഷിക സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 0487 2371104 എന്ന നമ്പറില്‍ ബന്ധപ്പെടുക.
 
9. അഗ്രോ കെം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സുസ്ഥിര കൃഷിയിൽ വിള സംരക്ഷണ രാസവസ്തുക്കളുടെ പങ്ക് എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ചർച്ചയിലും എസിഎഫ്ഐ വാർഷിക പൊതുയോഗത്തിലും കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എം.സി ഡൊമിനിക്, സീനിയർ വൈസ് പ്രസിഡന്റ് പി.എസ് സൈനി, ഡിജിഎം മൃദുൽ ഉപ്രേതി എന്നിവർ പങ്കെടുത്തു. പങ്കാളികളുടെ പുരോഗമനത്തിനായി കാർഷിക മേഖലയിൽ സുസ്ഥിരത കൈവരിക്കുകയാണ് എസിഎഫ്ഐയുടെ ലക്ഷ്യം. 
ബന്ധപ്പെട്ട വാർത്തകൾ: PM KISAN Latest: കൃഷി സ്ഥലം AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

10. കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 

ബന്ധപ്പെട്ട വാർത്തകൾ: മൃഗ സംരക്ഷണ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

English Summary: 'Virtual Buyer Seller Meet' for Rubber Manufacturing Workers
Published on: 11 September 2022, 02:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now