1. News

PM KISAN Latest: കൃഷി സ്ഥലം AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

പിഎം കിസാന്‍ സമ്മാൻ നിധി യോജനയിൽ അംഗമായിട്ടുള്ള കർഷകർ അവരുടെ ആനുകൂല്യം നേടുന്നതിനായി പൂർത്തിയാക്കേണ്ട ചില നടപടികളെ കുറിച്ചുള്ള നിർദേശമാണ് കൃഷി ഭവനിൽ നിന്ന് വരുന്നത്.

Anju M U
pm kisan
Pradhan Mantri Kisan Samman Nidhi Yojana: കൃഷി സ്ഥലം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

കർഷകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ നൽകി വരുന്ന സാമ്പത്തിക സഹായമാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാൻ നിധി യോജന (Pradhan Mantri Kisan Samman Nidhi Yojana). 2019ൽ മോദി സർക്കാർ തുടക്കമിട്ട ഈ പദ്ധതിയിലൂടെ രാജ്യത്തെ ഏകദേശം 14 കോടി കർഷകർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നു. അതായത് മൂന്ന് ഗഡുക്കളായി പ്രതിവർഷം 6000 രൂപയുടെ ആനുകൂല്യമാണ് കർഷകർക്ക് ലഭിക്കുന്നത്. 2000 രൂപ വീതമാണ് ഓരോ ഗഡുവിലായി നൽകുന്നത്.

ഇപ്പോഴിതാ, പിഎം കിസാന്‍ സമ്മാൻ നിധി യോജനയിൽ അംഗമായിട്ടുള്ള കർഷകർ അവരുടെ ആനുകൂല്യം നേടുന്നതിനായി പൂർത്തിയാക്കേണ്ട ചില നടപടികളെ കുറിച്ചുള്ള നിർദേശമാണ് കൃഷി ഭവനിൽ നിന്ന് വരുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: Krishi Udan Scheme: കർഷകർക്ക് വിദേശത്തും ഉൽപ്പന്നങ്ങൾ വിറ്റ് ലാഭം കൊയ്യാം, കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയെ കുറിച്ച് അറിയുക

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കര്‍ഷകരും അവരവരുടെ കൃഷി സ്ഥലത്തെ സംബന്ധിച്ച വിവരം എഐഎംഎസ് പോര്‍ട്ടലില്‍- AIMS Portal (Agriculture Information Management System) രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ നടപടികള്‍ മെയ് 24നകം കര്‍ഷകര്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്നും കാസർഗോഡ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ അതാത് പഞ്ചായത്തിലെ കൃഷി ഭവനുമായി കര്‍ഷകര്‍ ബന്ധപ്പെടണമെന്നും നിർദേശത്തിൽ പറയുന്നു.

പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്ന കർഷകന്റെ പേരിൽ തന്നെയാണ് എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത്.
അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ കർഷകർ തങ്ങളുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, 2022- 23 സ്ഥലം നികുതി പകർപ്പ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ എന്നിവ കരുതണം.

പിഎം കിസാൻ സമ്മാൻ നിധി യോജന- PM Kisan Samman Nidhi Yojana

2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് പദ്ധതി തുക കര്‍ഷരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നത്. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നു എന്നതാണ് പിഎം കിസാൻ പദ്ധതിയുടെ പ്രത്യേകത. ഇപ്പോഴിതാ, പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ പതിനൊന്നാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് കർഷകർ.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan Latest: 30 ലക്ഷം അനർഹർക്ക് ലഭിച്ചത് 2,900 കോടി രൂപ, ഊർജ്ജിത നടപടിയുമായി കേന്ദ്രം
അതിനാൽ തന്നെ പുതിയ ഗഡു തടസ്സമില്ലാതെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേരുന്നതിന് e KYC പൂര്‍ത്തിയാക്കണമെന്നും സർക്കാർ നിബന്ധന വച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം പിഎം കിസാൻ പദ്ധതിയുടെ 11-ാം ഗഡു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

e KYC എങ്ങനെ ചെയ്യാം?

2022 മെയ് 31 വരെയാണ് ഇ-കെവൈസി പൂർത്തിയാക്കാനായി സമയം അനുവദിച്ചിട്ടുള്ളത്. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് e KYC എങ്ങനെ പൂർത്തിയാക്കാം എന്ന് ചുവടെ വിവരിക്കുന്നു.
കർഷകർക്ക് പിഎം കിസാൻ യോജനയുടെ ഔദ്യോഗിക പോർട്ടൽ ആയ https://pmkisan.gov.in/. സന്ദർശിച്ച് e KYC ചെയ്യാവുന്നതാണ്. കൂടാതെ, അടുത്തുള്ള കോമൺ സർവീസ് സെന്‍ററുകളായ അക്ഷയ കേന്ദ്രം വഴിയും നടപടികൾ പൂർത്തിയാക്കാം.

പിഎം കിസാൻ ഗഡുക്കൾ ഇങ്ങനെ…

പിഎം കിസാൻ പദ്ധതിയിലൂടെ വർഷം തോറും മൂന്ന് ഗഡുക്കളിലായി 6000 രൂപ ലഭിക്കുന്നു. ഇതിൽ 2000 രൂപയുടെ ആദ്യ ഗഡു ലഭിക്കുന്നത് ഏപ്രിൽ ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള മാസങ്ങളിലായിരിക്കും. രണ്ടാം ഗഡു ഓഗസ്ത് ഒന്നിനും നവംബർ 30നും ഇടയിൽ ഉള്ള കാലയളവിലും വിതരണം ചെയ്യും. ഡിസംബർ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ മൂന്നാം ഗഡു വിതരണം ചെയ്യുന്നു.

English Summary: PM KISAN Latest: Register Farm Land On AIMS Portal, Know In Detail

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds