Updated on: 16 July, 2021 11:04 PM IST
മൊബൈൽ ഫോൺ സർവീസ് ദാതാക്കൾ

മൊബൈൽ ഫോൺ സർവീസ് ദാതാക്കൾ /ബ്രോഡ്ബാൻഡ് ദാതാക്കൾ എന്നിവരെ കുറിച്ചുള്ള പരാതികൾ പരിഹരിക്കാം

Step 1

ടെലികോം കൺസ്യൂമേഴ്സ് പ്രൊട്ടക്ഷൻ ആൻഡ് റീഡറെസ്സെൽ ഓഫ് റെഗുലേഷൻസ് 2007 ആക്ട് (TRAI) അനുസരിച്ച്, സേവന ദാതാക്കളെക്കുറിച്ച് പരാതി ഉണ്ടായാൽ ആദ്യം പരാതിപ്പെടേണ്ടത് ടെലികോം കമ്പനികളിൽ തന്നെയുള്ള ടോൾഫ്രീ Customer Care നമ്പറുകളിലാണ്. ടോൾ ഫ്രീ നമ്പറിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ഡോക്കറ്റ് നമ്പർ ഉപഭോക്താവിന് SMS വഴി ലഭിക്കുന്നതാണ്.

ഈ ഡോക്കറ്റ് നമ്പർ ഉപഭോക്താവ് സൂക്ഷിച്ച് വയ്ക്കേണ്ടതാണ്/ കിട്ടിയില്ലെങ്കിൽ ചോദിച്ച് വാങ്ങേണ്ടതുമാണ്. പരാതിയുമായി മുന്നോട്ടുപോവുകയാണെങ്കിൽ, ഈ ഡോക്കറ്റ് നമ്പർ ആവശ്യം വരുന്നതായിരിക്കും. സാധാരണഗതിയിൽ പരാതി മൂന്ന് ദിവസത്തിനുള്ളിൽ പരിഹരിക്കേണ്ടതാണ്.

സർവീസ് ദാതാവിനെ കുറിച്ചും, സേവനത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചാൽ 'ജനറൽ ഇൻഫോർമേഷൻ നമ്പർ' എന്നൊരു നമ്പർ ഉപഭോക്താവിന് ലഭിക്കേണ്ടതാണ്.

Step 2

Customer Care ൽ പരാതി പരിഹരിക്കപ്പെട്ടിട്ടി ല്ലെങ്കിൽ, അതാതു സർവീസ് പ്രൊവൈഡറിന്റെ വെബ്സൈറ്റിലും, കണക്ഷൻ എടുക്കുമ്പോൾ ലഭിക്കുന്ന സ്റ്റാർട്ടപ്പ് കിറ്റിലും കമ്പനികളുടെ അപ്പലേറ്റ് ഓഫീസറുടെ അഡ്രസ്സും, ഫോൺ നമ്പറും ഉണ്ടായിരിക്കും. ഈ ഓഫീസറെ ബന്ധപ്പെട്ട് പരാതി ഈമെയിലിലോ, പോസ്റ്റിലോ ഡോക്കറ്റ് നമ്പർ സഹിതം സമർപ്പിക്കണം. താഴെക്കാണുന്ന ലിങ്ക് വഴിയും പരാതി കൊടുക്കാവുന്നതാണ്.
http://www.tccms.gov.in/

പരാതിയുടെ മറുപടി ഉപഭോക്താവിനെ പോസ്റ്റ് വഴിയോ ഇമെയിൽ വഴിയോ അറിയിക്കേണ്ടതാണ്.

Step 3

ഇപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിനെ ഓൺലൈനിൽ പരാതി അറിയിക്കാവുന്നതാണ്. https://dot.gov.in/public-grievances

Step 4

വീണ്ടും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഉപഭോക്ത പരിഹാര കമ്മീഷനെ സമീപിക്കാവുന്നതാണ്.

ശ്രദ്ധിക്കുക
ബിൽ, ഓഫർ ലെറ്റർ, Payment Details എന്നിവ സൂക്ഷിക്കുക

TRAI നേരിട്ട് ഉപഭോക്താക്കളുടെ പരാതി സ്വീകരിക്കുന്നില്ല. TRAI ക്ക് കിട്ടുന്ന പരാതികൾ അവർ ബന്ധപ്പെട്ട കമ്പനികൾക്ക് അയച്ചു കൊടുക്കുകയാണ് പതിവ്.

English Summary: vodafone, airtel problems can be solved
Published on: 16 July 2021, 11:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now