വോട്ടർ തിരിച്ചറിയൽ കാർഡിലെ പലരുടെയും ഫോട്ടോ ഒരു ലുക്കില്ലാത്തതായിരിക്കും. ഒരുമാതിരി നെഗറ്റീവ് എടുത്തതുപോലെ.
തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയ 1993 ലും തുടർന്നുവന്ന ഘട്ടങ്ങളിലും എടുത്ത കാർഡുകളിലാണ് പുറത്തു കാണിക്കാൻ കൊള്ളാത്ത രീതിയിൽ ഫോട്ടോ വികൃതമായത്. ആ ഫോട്ടോ മാറ്റി പുതിയത് വയ്ക്കാം.
തിരിച്ചറിയൽ കാർഡ് പ്രധാന രേഖയായതിനാൽ മറ്റ് കാര്യങ്ങൾക്കും ഉപയോഗിക്കാം. ഓൺലൈനായി തന്നെ ഫോട്ടോ മാറ്റാം.
ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാൻ:
- ഔദ്യോഗിക വെബ്‌സൈറ്റിൽ ഇടതുഭാഗത്ത് കാണുന്ന ഓപ്ഷനുകളിൽ correction of entries സെലക്ട് ചെയ്യുക
- തുടർന്ന് 'form8' സെലക്ട് ചെയ്യുക. അപ്പോൾ ഒരു ഫോം ഓപ്പൺ ആകും
- അവിടെ സംസ്ഥാനം, അസംബ്ലി, മണ്ഡലം എന്നിവ തിരഞ്ഞെടുക്കണം
- ഫോമിൽ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകിയശേഷം 'ഫോട്ടോഗ്രാഫ്' ഓപ്ഷൻ സെലക്ട് ചെയ്യണം
- പേര്, വിലാസം, വോട്ടർ ഐഡി കാർഡ് നമ്പരടക്കം വിവരങ്ങൾ നൽകുക
- ആവശ്യപ്പെടുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം. ഒപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും.
- ഫോട്ടോ അപ്‌ലോഡ് ചെയ്തു കഴിയുമ്പോൾ ഇ മെയിൽ ഐഡി, ഫോൺ നമ്പർ, സ്ഥലം എന്നിവ ചോദിക്കും.
- അപേക്ഷ സമർപ്പിക്കുന്ന തീയതി രേഖപ്പെടുത്തി സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ കൺഫർമേഷൻ മെസേജ് ലഭിക്കും