Updated on: 28 November, 2022 9:58 PM IST
നമ്മുടെ കരകൗശല വിദഗ്ധർ ലോകത്തിലേക്കുള്ള ഇന്ത്യയുടെ പൈതൃകത്തിന്റെ അംബാസഡറാണെന്ന് ഉപരാഷ്ട്രപതി

തിരുവനന്തപുരം: നമ്മുടെ കരകൗശല വിദഗ്ധർ ലോകത്തിലേക്കുള്ള ഇന്ത്യയുടെ പൈതൃകത്തിന്റെ അംബാസഡറാണെന്ന്  ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ. ടെക്സ്റ്റൈൽസ് മന്ത്രാലയം സംഘടിപ്പിച്ച ശിൽപ്പ് ഗുരു, ദേശീയ അവാർഡുകൾ എന്നിവ സമ്മാനിച്ചുകൊണ്ട് ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്തു. നിക്ഷേപത്തിനും അവസരത്തിനും ആഗോളതലത്തിൽ ഏറ്റവും താല്പര്യമുള്ള ലക്ഷ്യസ്ഥാനമാണ് ഇന്ത്യയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കരകൗശല, കൈത്തറി മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ ഈ വളർച്ചയിൽ തങ്ങളുടെ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരകൗശല വിദഗ്ധരുടെ നൈപുണ്യത്തെക്കുറിച്ചു സംസാരിച്ച അദ്ദേഹം, അത്തരം കഴിവുകൾ രാജ്യത്തിന് അഭിമാനകരമാണെന്ന് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: വാഴനാര് കൊണ്ട് കരകൗശല വസ്തു ഉണ്ടാക്കാം മികച്ച വരുമാനം നേടാം

കുറഞ്ഞ മൂലധന നിക്ഷേപത്തിൽ, കരകൗശല വസ്തുക്കളുടെ ഉത്പാദനം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗം നൽകുന്നുണ്ടെന്നും ഇതിന് മികച്ച ആഭ്യന്തര, അന്തർദേശീയ വിപണിയുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു.  കരകൗശല തൊഴിലാളികളുടെ മേഖലയിൽ 50 ശതമാനത്തിലധികം സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരകൗശലവസ്തുക്കളുടെ പ്രോത്സാഹനം ഒരു രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങളും സമകാലിക കാഴ്ചപ്പാടുകളും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നുവെന്ന് ശ്രീ ഗോയൽ പറഞ്ഞു.

ഉപരാഷ്ട്രപതി ശ്രീ ജഗദീപ് ധൻകർ, മന്ത്രി ശ്രീ ഗോയലുമായി ചേർന്ന് അവാർഡ് ജേതാക്കളുടെ പട്ടിക പ്രകാശനം ചെയ്തു. 2017, 2018, 2019 വർഷങ്ങളിലെ 30 ശിൽപ്പ് ഗുരു അവാർഡുകളും 78 ദേശീയ അവാർഡുകളും കരകൗശല വിദഗ്ധർക്ക് സമ്മാനിച്ചു. അതിൽ 36 പേർ വനിതകളാണ്. കരകൗശലരംഗത്തെ മികവിനും ഇന്ത്യൻ കരകൗശല, ടെക്‌സ്‌റ്റൈൽ മേഖലയിലെ വിലപ്പെട്ട സംഭാവനകൾക്കുമുള്ള അംഗീകാരം നൽകുക എന്നതാണ് ഈ അവാർഡുകളുടെ പ്രധാന ലക്ഷ്യം.

ശിൽപ്പ് ഗുരു അവാർഡ് ജേതാക്കളുടെയും ദേശീയ അവാർഡ് ജേതാക്കളുടെയും മികച്ച ഉൽപ്പന്നങ്ങൾ 2022 നവംബർ 29 മുതൽ ഡിസംബർ 5 വരെ പൊതുജനങ്ങൾക്കായി പ്രഗതി മൈതാനത്തെ ഭൈറോൺ മാർഗിലുള്ള നാഷണൽ ക്രാഫ്റ്റ്സ് മ്യൂസിയം & ഹസ്ത്കല അക്കാദമിയിൽ പ്രദർശിപ്പിക്കും.

കേരളത്തിൽനിന്ന് തടിയിലുള്ള ശില്പ വേലയ്ക്ക് ശ്രീ കെ. ആർ. മോഹനൻ 2017 ലെ ശില്പഗുരു പുരസ്കാരത്തിനും, എറണാകുളം സ്വദേശിയായ ശ്രീ ശശിധരൻ പി എ ഇതേ വിഭാഗത്തിൽ 2017 ലെ ദേശീയ പുരസ്കാരത്തിനും അർഹരായി.

English Summary: VP said that our artisans are ambassadors of India's heritage to the world
Published on: 28 November 2022, 09:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now