Updated on: 4 December, 2020 11:18 PM IST

കർഷകരെ ആശങ്കയിലാഴ്ത്തി വേമ്പനാട്ട് കായലിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു.കടലിലെ ജലനിരപ്പിനേക്കാൾ വേമ്പനാട്ടു കായലിലെ ജലനിരപ്പ് 30 സെന്റിമീറ്ററോളം താഴ്ന്നതായി കുട്ടനാട് കായൽ നില ഗവേഷണ കേന്ദ്രം നടത്തിയ പരിശോധനയിൽ കണ്ടെത്തി.കടൽ നിരപ്പിനെക്കാൾ കായൽ ജല നിരപ്പ് താഴുന്നത് കൃഷി പാടങ്ങളിലേക്ക് ഉപ്പുവെള്ളം എത്താൻ ഇടയാക്കും.ഇത് കായലോര മേഖലയിലെ കര്‍ഷകരെ ആശങ്കയിലാഴ്ത്തുകയാണ്. എക്കലും ചെളിയും നിറഞ്ഞ് കായലിന് ആഴം കുറഞ്ഞതും ജലം സംഭരിക്കാനുളള ശേഷി നഷ്ടപ്പെടുത്തി.

വേമ്പനാടിന്റെ പടിഞ്ഞാറൻ മേഖലയിൽ ഉപ്പുവെള്ളത്തിന്റെ തോത് ഉയർന്നു. വേനൽക്കാലം മുൻപേ എത്തിയെന്നാണ് കായലിന്റെ മാറ്റം സൂചിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ മാർച്ച് മാസത്തോടെയാണ് വേമ്പനാട്ട് കായലിൽ ജലനിരപ്പ് 30 സെന്റിമീറ്ററോളം താഴുക.പകല്‍ സമയത്തെ താപനില ഉയര്‍ന്നതോടെ വേമ്പനാട്ട് കായലിലെ ജല നിരപ്പും താഴുകയാണ്. കായലിലെ ലവണാംശം വര്‍ധിക്കുന്നത് കരിമീന്‍ കൃഷിക്കും ഭീഷണിയാണ്‌. മീനച്ചില്‍, പമ്പ,അച്ചന്‍കോവില്‍ നദികളില്‍ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതും വേമ്പനാട്ട് കായലിലെ ജലനിരപ്പ് കുറയാന്‍ കാരണമായിട്ടുണ്ട്.മീനച്ചിൽ, മണിമല നദികളിലെ വെള്ളത്തെ ആശ്രയിച്ചാണ് കോട്ടയം ജില്ലയിൽ ശുദ്ധജല പദ്ധതികൾ നിലനിൽക്കുന്നത്.

English Summary: Water level of Vembanad lake decreasing
Published on: 07 February 2020, 02:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now