Updated on: 9 December, 2020 7:27 PM IST
ഡാമിൽ നിന്ന് കുറുമാലി പുഴയിലേക്ക് വെള്ളം തുറന്നു വിടണമെന്നുമുള്ള ഡാം അധികൃതരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കലക്ടർ ഉത്തരവിട്ടത്.

ചിമ്മിനി ഡാമിൻ്റെ 4 സ്പിൽവേ ഷട്ടറുകളും 7.5 സെൻറീമീറ്റർ വീതം തുറന്ന് കുറുമാലി പുഴയിലേക്ക് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കുന്നതിന് ജില്ലാ കലക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു.

കാർഷിക ആവശ്യങ്ങൾക്ക് ചിമ്മിനി ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്ന സ്ളൂയിസ് വാൽവ് തുറക്കുവാൻ സാധിക്കുന്നില്ലെന്നും കോൾ നിലങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ അടിയന്തരമായി ഡാമിൽ നിന്ന് കുറുമാലി പുഴയിലേക്ക് വെള്ളം തുറന്നു വിടണമെന്നുമുള്ള ഡാം അധികൃതരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കലക്ടർ ഉത്തരവിട്ടത്.

ഡാമിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നതുമൂലം കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് 30 സെൻ്റീമീറ്റർ വരെ ഉയരാനും വെള്ളം കലങ്ങുവാനും സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം പോലുള്ള പ്രവൃത്തികൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റേഷന്‍ കാര്‍ഡ് അപേക്ഷ ഡിസംബർ 17 മുതല്‍

English Summary: Water will flow from the Chimminy Dam into the Kurumali River.
Published on: 09 December 2020, 07:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now