Updated on: 29 December, 2021 10:00 AM IST
പുതുവർഷപ്പുലരിയിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ചാറ്റൽ മഴയ്ക്ക് സാധ്യത

പുതിയ കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം പുതുവർഷപ്പുലരിയിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്.

ഇപ്പോഴുള്ള അന്തരീക്ഷസ്ഥിതി ഡിസംബർ 31 വരെ തുടരും. കേരളത്തിൽ കൂടാതെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും മേഘാവൃതമായ അന്തരീക്ഷവും, ഈർപ്പമുള്ള കാറ്റും ഉണ്ടാകും.

അതേസമയം ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുകയാണ്.ശീത തരംഗ സാധ്യത ഡൽഹി അടക്കമുള്ള വടക്ക് പടിഞ്ഞാറ് സംസ്ഥാനങ്ങളിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ന്യൂഡൽഹി കൂടാതെ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും അതിശൈത്യത്തിൽ ആണ്. ഇവിടങ്ങളിൽ ശീതക്കാറ്റും ശക്തി പ്രാപിക്കുന്നുണ്ട്.പ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ നമ്മുടെ ആരോഗ്യത്തിനും ഗുണകരമല്ല. അതുകൊണ്ടുതന്നെ നമ്മൾ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്.വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

According to the latest weather reports, isolated showers are likely in Kerala on New Year's morning.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: weaather news 28/12/2021
Published on: 28 December 2021, 10:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now