സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ ചാറ്റൽ മഴയ്ക്ക് സാധ്യത. ഉച്ചക്ക് ശേഷമുള്ള സമയങ്ങളിലാണ് ഇടിമിന്നൽ സാധ്യത കൂടുതൽ. കേരളത്തിലെ കിഴക്കൻ മലയോര മേഖലകളിൽ ഇന്നലെ നേരിയതോതിൽ ഇടിയോടുകൂടിയ ചാറ്റൽ മഴ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട് കിഴക്കൻ മലയോര മേഖലകളിൽ. കേരളത്തിൽ ഇരുപത്തിയഞ്ചാം തീയതിക്ക് ശേഷം മഴ നല്ല രീതിയിൽ ലഭിക്കും. കൂടാതെ സെപ്റ്റംബറിൽ ആദ്യവാരം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം
എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
പ്രത്യേക ജാഗ്രത നിർദേശം
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.