ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യുന മർദ്ദം ഡിസംബർ 4 ഓടെ ആന്ധ്രാ - ഒഡിഷ തീരത്ത് 'ജവാദ്' ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ട മുന്നറിയിപ്പ് വടക്കൻ ആന്ധ്രാപ്രദേശ് -ഒഡിഷ തീരങ്ങളിൽ പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രവചനപ്രകാരം ഡിസംബർ മാസത്തിൽ മധ്യ തെക്കൻ കേരളത്തിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതലും വടക്കൻ കേരളത്തിൽ കുറവ് മഴയും ലഭിക്കാൻ സാധ്യത.ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ കേരളത്തിൽ ഉയർന്ന താപനില ( ചൂട് ) സാധാരണയിൽ കുറഞ്ഞു അനുഭവപ്പെടാനും കുറഞ്ഞ താപനില (തണുപ്പ് ) സാധാരണ നിലയിൽ അനുഭവപ്പെടാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം
02-12-2021: മധ്യ-കിഴക്കൻ, അതിനോട് ചേർന്ന തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ നിക്കോബാർ ദ്വീപ് & ആൻഡമാൻ കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കി. മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത. വടക്കു കിഴക്കൻ അറബിക്കടലിലും അതിനോട്‌ചേർന്ന മധ്യ-കിഴക്കൻ അറബിക്കടലിലും, ഗുജറാത്ത്- മഹാരാഷ്ട്ര തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി. മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കി. മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
03-12-2021: മൂന്നാം തീയ്യതി രാവിലെ മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 65 മുതൽ 75 കി. മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 85 കി. മീ വരെ വേഗതയിലും മൂന്നാം തീയ്യതി രാത്രി വടക്കൻ ആന്ധ്രപ്രദേശ് - ഒഡിഷ തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി. മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.