കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. പുതിയ റിപ്പോർട്ട് അനുസരിച്ച് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെ കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ പച്ച അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പതിനെട്ടാം തീയതി മുതൽ കേരളത്തിൽ വരണ്ട കാലാവസ്ഥ ആയിരിക്കും.
ചൂട് ഏറി വരുന്നതിനാൽ ആരോഗ്യസംരക്ഷണത്തിൽ ജാഗ്രത പാലിക്കണം.ചൂട് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ നമ്മുടെ ശരീര താപനില ക്രമമായി നിലനിർത്തുവാനും, നിർജ്ജലീകരണം തടയുവാനും വെള്ളം ധാരാളമായി കുടിക്കേണ്ടത് അത്യാവശ്യമാണ്. സൂര്യരശ്മികളുടെ അധിക താപമേറ്റ് പൊള്ളലുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇരുചക്ര വാഹനം ഓടിക്കുന്നവർ കൈയ്യും മുഖവും നേർത്ത ആവരണം കൊണ്ട് മറക്കുക. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.ജോലി സമയം ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കാത്ത വിധം ശരീരം മൂടുന്ന രീതിയിലുള്ള ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. യാത്രയില്‍ കുപ്പിയില്‍ വെള്ളം കരുതണം. ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കണം.പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ഇരുത്തരുത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.