തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യുനമർദ്ദം ഇന്നോടെ തെക്കൻ ആൻഡാമാൻ കടലിൽ വച്ചു ശക്തി പ്രാപിക്കാൻ സാധ്യത.തുടർന്ന് വടക്ക് ദിശയിൽ സഞ്ചരിച്ചു മാർച്ച് 20 ഓടെ തീവ്രന്യുന മർദ്ദമായും ( Depression ) അടുത്ത ദിവസം ( മാർച്ച് 21) ചുഴലിക്കാറ്റായി മാറാനും സാധ്യത. തുടർന്ന് വടക്ക്- വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാർച്ച് 22 ഓടെ ബംഗ്ലാദേശ് - മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ചുഴലിക്കാറ്റ് ആയി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി ( Asani ) എന്ന പേരിലാകും ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക.കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യത
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കണ്ണൂർ, കോഴിക്കോട്, വയനാട്, തൃശൂർ, എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, ഇടുക്കി, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപെട്ട മഴ സാധ്യത .
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം
ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപെട്ട മഴ സാധ്യത.വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിലെ കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട മഴ സാധ്യത
സ്വകാര്യ കാലാവസ്ഥ ഏജൻസി IBM പ്രകാരം ഇന്ന് കേരളത്തിൽ വയനാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
21-03-2022: ആൻഡമാൻ നിക്കോബാർ ദ്വീപിലും മധ്യ-കിഴക്കൻ ബംഗാള് ഉൾക്കടലിലും അതിനോട്ചേർന്നുള്ള തെക്ക് - കിഴക്കൻ ബംഗാള് ഉൾക്കടലിലും മണിക്കൂറില് 70-80 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 90 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
22-03-2022:മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട്ചേർന്ന വടക്ക് - കിഴക്കൻ ബംഗാള് ഉൾക്കടലിലും മണിക്കൂറില് 60-70 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 80 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.