ഇന്ത്യൻ മഹാസമുദ്രത്തിലെ തെക്കു കിഴക്കു ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം (Low Pressure Area) സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിൽ കിഴക്കു - വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയെന്നു കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവിൽ ന്യൂനമർദ്ദം കേരളത്തിന് ഭീക്ഷണിയില്ല. കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യത
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
പ്രത്യേക ജാഗ്രത നിർദ്ദേശം
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനേർപെടുന്നവർ ജാഗ്രത പാലിക്കുക.
19-12-2021 : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50കി. മീ വരെയും ചില അവസരങ്ങളിൽ 60 കി. മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത.
20-12-2021 : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആൻഡമാൻ കടലിലും മണിക്കൂറിൽ 45 മുതൽ 55 കി. മീ വരെയും ചില അവസരങ്ങളിൽ 65 കി. മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.