തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കലിൽ നിലനിന്നിരുന്ന ന്യുനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ ശക്തിയേറിയ ന്യുനമർദ്ദംമായി മാറി തുടർന്ന് വടക്ക് ദിശയിൽ സഞ്ചരിച്ചു ആൻഡമാൻ & നിക്കോബാർ ദ്വീപുകൾക്കു സമീപം ചുഴലിക്കാറ്റായി മാറാനും സാധ്യത. തുടർന്ന് വടക്ക്- വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാർച്ച് 22 ഓടെ ബംഗ്ലാദേശ് - മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ചുഴലിക്കാറ്റ് ആയി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി (Asani) എന്ന പേരിലാകും ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം(Fisherman caution)
21-03-2022: ആൻഡമാൻ നിക്കോബാർ ദ്വീപിലും മധ്യ-കിഴക്കൻ ബംഗാള് ഉൾക്കടലിലും അതിനോട്ചേർന്നുള്ള തെക്ക് - കിഴക്കൻ ബംഗാള് ഉൾക്കടലിലും മണിക്കൂറില് 70-80 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 90 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
22-03-2022:മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട്ചേർന്ന വടക്ക് - കിഴക്കൻ ബംഗാള് ഉൾക്കടലിലും മണിക്കൂറില് 60-70 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 80 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്പ്പറഞ്ഞ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.
ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല് ദൃശ്യമല്ല എന്നതിനാല് ഇത്തരം മുന്കരുതല് സ്വീകരിക്കുന്നതില് നിന്നും വിട്ടുനില്ക്കരുത്.