കേരളത്തിൽ പ്രധാനമായും രണ്ട് മഴക്കാലങ്ങൾ ആണ് ഉള്ളത്. ജൂണിൽ ആരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ അഥവാ കാലവർഷം. ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന വടക്ക് പടിഞ്ഞാറൻ മൺസൂൺ അഥവാ തുലാവർഷം.കലണ്ടർ മാസത്തിലെ ഇടവമാസത്തിലെ പകുതിയോടെ ആരംഭിക്കുന്ന മഴക്കാലമാണ് ഇടവപ്പാതി അല്ലെങ്കിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ. തുലാമാസത്തിൽ ഉണ്ടാകുന്ന മഴക്കാലമാണ് വടക്ക് പടിഞ്ഞാറൻ മൺസൂൺ.
തുലാം മാസത്തിൽ അറബിക്കടലിൽ നിന്നുള്ള നീരാവി നിറഞ്ഞ കാറ്റാണ് മഴപെയ്യാൻ കാരണമാകുന്നത് എങ്കിൽ തുലാവർഷത്തിൽ ബംഗാൾ ഉൾക്കടലിൽ നിന്ന് തമിഴ്നാട് കൊണ്ടുവരുന്ന കാറ്റാണ് കേരളത്തിൽ മഴ എത്തിക്കുന്നത്. തെക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ തുലാവർഷം ലഭ്യമാക്കുക.
നിരവധി ആയുർവേദ ചികിത്സ മലയാളികൾ നടത്തുന്നതും ഈ കാലയളവിലാണ്. ഈ അന്തരീക്ഷമാണ് പ്രകൃതി ചികിത്സയ്ക്ക് ഏറ്റവും മികച്ച കാലയളവ്. അന്തരീക്ഷത്തിലെ മൂന്നോ നാലോ കിലോമീറ്റർ വരെയുള്ള താഴെ മണ്ഡലങ്ങളിൽ മെയ് മുതൽ ഒക്ടോബർ വരെ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് വീശുന്ന കാറ്റിൻ ഗതി നേരെ തിരിഞ്ഞ് വടക്കിൽ നിന്നായി മാറുന്നതാണ് ഒക്ടോബറിൽ തുലാവർഷ വരവോടെ അനുഭവവേദ്യമാകുന്ന പ്രധാന പ്രതിഭാസം. ഒക്ടോബർ 20 മുതൽ ഡിസംബർ 27 വരെയുള്ള കാലയളവാണ് വർഷക്കാലമായി കണക്കാക്കുന്നത്. എന്നാൽ ചിലപ്പോൾ ഇത് രണ്ടാഴ്ച വരെ നീളുന്നു. അസ്ഥിരമായ ഈ കാലയളവിൽ കേരളത്തിൽ പ്രധാനമായും മഴ പെയ്യിക്കുന്നത് ഇടിമിന്നൽ മേഘങ്ങളാണ്.ഇന്നലെ ഓടുകൂടി വടക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ നിന്ന് പിൻവാങ്ങിയത് ആയാണ് റിപ്പോർട്ടുകൾ. ഈ വർഷം വടക്ക് പടിഞ്ഞാറൻ മൺസൂൺ കാലയളവിൽ കേരളത്തിൽ ശരാശരി നല്ല മഴ തന്നെ ലഭിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം