ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് കേരളത്തിൽ ചിലപ്പോൾ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കാരണമാകും. ബത് സിറായി എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് മഡഗാസ്കറിനു സമീപമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് അറബിക്കടലിൽ കാറ്റിന് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ. ഈമാസം അഞ്ചിന് മഡഗാസ്കറിൽ ചുഴലിക്കാറ്റ് കര കയറുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ കണക്കുകൂട്ടൽ. മഡഗാസ്കറിലെ 16 ജില്ലകളിൽ ചുഴലിക്കാറ്റ് ബാധിക്കുമെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്
സിംബാവേ, മലാവി എന്നിവിടങ്ങളിൽ കനത്ത നാശം വിതച്ചേക്കാവുന്ന കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും.ഈ ചുഴലിക്കാറ്റിന്റെ ഫലമായി അന്തരീക്ഷത്തിൽ എത്തരത്തിലുള്ള മാറ്റങ്ങൾ വരുമെന്നോ, ഇന്ത്യൻ തീരത്ത് ഇത് എങ്ങനെ പ്രതിഫലിക്കും എന്നോ ഇതുവരെയും റിപ്പോർട്ടുകൾ കിട്ടിയിട്ടില്ല. നിലവിലെ അന്തരീക്ഷ സ്ഥിതിയും കിഴക്കൻ കാറ്റിൻറെ സ്വാധീനവും കണക്കിലെടുത്ത് കേരളത്തിൽ മഴയ്ക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച അഞ്ചുദിവസത്തെ മഴ പ്രവചനം അടിസ്ഥാനപ്പെടുത്തി റിപ്പോർട്ട് എടുക്കുമ്പോൾ ഇന്ന് ആലപ്പുഴ, കോട്ടയം ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിച്ചേക്കാം.
Alappuzha and Kottayam districts are likely to receive light rainfall today based on the five-day rainfall forecast issued by the Central Meteorological Department.
2.5-15.5 മില്ലിമീറ്റർ മഴയായിരിക്കും ഇവിടെ ലഭിക്കുക. നിലവിൽ പച്ച അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ നാലാം തീയതി തൊട്ട് ആറാം തീയതി വരെ കേരളത്തിൽ ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ലെന്നാണ് ഇന്നലെ പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം പറയുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.