1. News

ഇന്ത്യ കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥ പ്രവചനം

ഇന്ത്യ കാലാവസ്ഥ വകുപ്പിന്റെ അടുത്ത് 5 ദിവസത്തെ കാലാവസ്ഥ പ്രവചനം അനുസരിച്ച് കൊല്ലം ജില്ലയിൽ ജനുവരി 28 മുതൽ 31 വരെ നേരിയ തോതിലുള്ള മഴയും ഫെബ്രുവരി 01 നു മഴയില്ലാത്ത അവസ്ഥയും പ്രതീക്ഷിക്കുന്നു. കുടിയ താപനില 35 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ് വരെയും ആകാൻ സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 കിലോമീറ്റര് വരെ ആകാൻ സാധ്യതയുണ്ട്.

wEATHER FORECAST KERALA
wEATHER FORECAST KERALA

ഇന്ത്യ കാലാവസ്ഥ വകുപ്പിന്റെ അടുത്ത് 5 ദിവസത്തെ കാലാവസ്ഥ പ്രവചനം അനുസരിച്ച് കൊല്ലം ജില്ലയിൽ ജനുവരി 28 മുതൽ 31 വരെ നേരിയ തോതിലുള്ള മഴയും ഫെബ്രുവരി 01 നു മഴയില്ലാത്ത അവസ്ഥയും പ്രതീക്ഷിക്കുന്നു. കുടിയ താപനില 35 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ് വരെയും ആകാൻ സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 കിലോമീറ്റര് വരെ ആകാൻ സാധ്യതയുണ്ട്.

മൂന്നാമത് കാലാവസ്ഥ ആഴ്ചയുടെ (15.01.2022 to 21.01.2022) NDVI നീരീക്ഷണ ഫലപ്രകാരം ജില്ലയിലെ ചില സ്ഥലങ്ങളിൽ വിളകളുടെ ഊർജ്ജസ് നല്ല നിലയിലാണ്. മിനിസ്ട്രി ഓഫ് ഏർത് സയൻസിന്റൊയും ഐ. എം. ഡിയുടെയും SPI ഇൻഡക്സ് ഫലപ്രകാരം കഴിഞ്ഞ 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 26 വരെ ജില്ലയിൽ നേരിയ വരണ്ട് അവസ്ഥയാണ് അനുഭവപ്പെട്ടിട്ടുള്ളത്.

പൊതുനിർദ്ദേശങ്ങൾ

  • ദൈനം ദിന താപനില വർധിക്കുന്ന സാഹചര്യത്തിൽ മണ്ണിൽ ജലാംശം നിലനിർത്താനുള്ള ഫലപ്രദമായ ഒരു രീതിയാണ് പുതയിടീൽ. ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെട്ടുപോകുന്നതു ഇതുവഴി പരിമിതപ്പെടുത്താനാകും.
  • മുൻ വിളയുടെ അവശിഷ്ടങ്ങൾ, കരിയില, ചപ്പുചവറുകൾ, പച്ചിലവളച്ചെടികൾ,ഉണങ്ങിയ തെങ്ങോലകൾ, തൊണ്ട് എന്നിവ ഉപയോഗിച്ച് മണ്ണിലും ചെടിയുടെ ചുവട്ടിലും ഇട്ടു പുതയിടീൽ അനുവർത്തിക്കാവുന്നതാണ്.
    തടങ്ങളിൽ തൊണ്ട് കമിഴ്ത്തി അടുക്കുന്ന രീതി എല്ലാ ദീര്ഘകകാല വിളകള്ക്കും ഏറെ അനുയോജ്യമാണ്.
    ഇവ മണ്ണിന് ആവരണമായി കിടന്നാൽ വെയിലിൽ നിന്നും മണ്ണ് വരണ്ട് പോകുന്നതിനെ സംരക്ഷിക്കുകയും മഴക്കാലത്ത് ഇത് മണ്ണിലേക്ക്അ ഴുകിചേരുകയും ചെയ്യും.
  • ജൈവാവശിഷ്ടങ്ങൾ ഒരു കാരണവശാലും കത്തിക്കരുത്. തീയിടുന്നത് അന്തരീക്ഷതാപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധ പ്രശ്നങ്ങള്ക്കും ഇടയാക്കും. ചപ്പുചവറുകൾ പുതയിടീലിനായി മാത്രം ഉപയോഗിക്കുക.

ഇഞ്ചി, മഞ്ഞൾ

  • ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയുടെ വിളവെടുപ്പ് കാലമാണ്. വിളവെടുക്കാൻ പാകമായവയുടെ ഇലകൾ മഞ്ഞളിച്ചു തുടങ്ങുന്നതായി കണ്ടാൽ ജലസേചനം നിർത്തുകയും സസ്യങ്ങൾ പൂർണമായും ഉണങ്ങിയ ശേഷം വിളവെടുക്കുകയും ചെയ്യാവുന്നതാണ്.
  • വിളവെടുക്കുമ്പോൾ വിത്തിനായുള്ളവ മുളകൾക്ക് കേടുകൂടാത്തെ രീതിയിൽ പറിച്ചെടുക്കുകയും ഇവ മൂന്ന് ഗ്രാം മാങ്കോസെബ്,ഒരു മില്ലി മാലത്തയോൺ എന്നിവ കലർത്തിയ ലായിനിയിൽ 30 മിനിറ്റ് മുക്കിവെയ്ക്കുകയും ശേഷം തണലുള്ള തറയിൽ നിരത്തിയിട്ട് തോർത്തിയെടുക്കയും ചെയ്യുക.
  • ഇവ സൂക്ഷിക്കുന്നതിനായി തണലുള്ള പ്രദേശത്ത് കുഴിയെടുത്ത് മണലോ അറക്കപ്പൊടിയോ കുഴിയിൽ നിരത്തിയ ശേഷം വിത്തിനായുള്ള കിഴങ്ങുകൾ അതിൽ അടുക്കി വെക്കാം. കുഴിയിൽ പാണലിന്റെ ഇല ഇടുന്നത് കീടാക്രമണം നിയന്ത്രിക്കാൻ സഹായിക്കും.
  • മുകളിലായി വായുസഞ്ചാരം ലഭ്യമാകുന്ന രീതിയിൽ ഓലകൊണ്ട് മൂടുകയും ചെയ്യണം. മാസത്തിലൊരിക്കൽ രോഗ സാദ്ധ്യതകൾ പരിശോധിച്ച് കേട് വരുന്നവ നീക്കം ചെയ്യുകയും ചെയ്യണം.

റബ്ബർ

  • റബ്ബറിന്റെ തൈകളെ തെക്കുപടിഞ്ഞാറൻ വെയിലടിക്കാതെ സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി മെടഞ്ഞ തെങ്ങോല, ഈറ എന്നിവ ഉപയോഗിച്ച് തണൽ നൽകുക. ചെറുതൈകള്ക്കു ചുറ്റും പുതയിടുകയും ചെയ്യുക.
  • തൈകൾ നട്ട് രണ്ടാം വർഷം മുതൽ അവയുടെ തായ്തടിയിൽ കട മുതൽ കവര വരെ വെള്ള പൂശുന്നത് വേനൽ ചൂടിൽ നിന്നും അവയ്ക്ക് സംരക്ഷണം നൽകുന്നതിന് ഉപകരിക്കും. ചുണ്ണാമ്പും കളിമണ്ണുമാണ് സാധാരണയായി വെള്ളപൂശലിനായി ഉപയോഗിക്കുന്നത്.

തെങ്ങ്

  • വിത്ത് തേങ്ങാ ശേഖരിക്കാൻ അനുയോജ്യമായ സമയമാണിപ്പോൾ. എല്ലാ വർഷവും ഒരു പോലെ കായ്ഫലം തരുന്നതും പാതി പ്രായമെത്തിയതും (20 വർഷമോ അതിൽ കൂടുതലോ ആയ തെങ്ങിന്റെ തേങ്ങയാണ് വിത്തിനായി തെരഞ്ഞെടുക്കേണ്ടത്.
  • ഇടത്തരം വലിപ്പമുള്ള നീളം കൂടിയ തേങ്ങകൾ വേണം ശേഖരിക്കാൻ, വീട്,ചാണകക്കുഴി എന്നിവയ്ക്ക് സമീപം നിൽക്കുന്നതും പ്രത്യേക പരിചരണം നല്ക്കുന്നവയും, മച്ചിങ്ങ പൊഴിച്ചിൽ കൂടുതലുള്ളവയുമായ മാതൃ വൃക്ഷങ്ങളിൽ നിന്നും വിത്ത് തേങ്ങ ശേഖരിക്കുന്നത് ഒഴിവാക്കണം.
  • വിത്ത് തേങ്ങ കുലയോടെ വെട്ടിയിടരുത് പകരം കയറിൽ കെട്ടി ഇറക്കുകയും ശേഖരിച്ച വിത്തുതേങ്ങകൾ തണലത്ത് സൂക്ഷിക്കുകയും ചെയ്യണം. കുറഞ്ഞത് 60 ദിവസമെങ്കിലും സൂക്ഷിച്ച് തേങ്ങ കാലാവർഷാരംഭത്തോടെ (മെയ് - ജൂൺ മാസങ്ങളിൽ) പാകി മുളപ്പിക്കാം.
  • ജലാംശത്തിന്റെ പോരായ്മ തെങ്ങിന്റെ വളർച്ചയെയും വിളവിനെയും ബാധിക്കുന്നതിനാൽ വേനൽക്കാലത്ത് തെങ്ങിൻ തോപ്പിൽ ആഴചയിൽ ഒന്നോ രണ്ടോ തവണ ജലസേചനം നടത്തേണ്ടതുണ്ട്. തൊണ്ട്, ചകിരി തുടങ്ങിയവ തെങ്ങിൻ തടങ്ങളിലിട്ട് മണ്ണിട്ട് മൂടുന്നതും പച്ചയോ ഉണങ്ങിയതോ ആയ
    ഇലകളും തെങ്ങോലകളും ഉപയോഗിച്ച് പുതയിടുന്നതും തെങ്ങിൻ തോപ്പിലെ മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിന് സഹായകമാണ്.
  • വലിയ തെങ്ങിന്റെ മണ്ടയിലെ ഏറ്റവും താഴെ ഉള്ള ഉണങ്ങിയ മൂന്നോ നാലോ ഓലകൾ വേനല്ക്കാലത്ത്
    വെട്ടി മാറ്റുന്നത് സസ്യസ്വദനം വഴി ജലം നഷ്ടമാകുന്നത് ഒഴിവാക്കാൻ സഹായിക്കും. - നേരിട്ട് സൂര്യപ്രകാശം എല്ലുന്നതിൽ നിന്നും സംരക്ഷിക്കുന്നതിനായി തെങ്ങിൻ തടിയിൽ 2-3 മീറ്റർ വരെ ഉയരത്തിൽ കുമ്മായം പൂശുകയും ചെയ്യാം.
  • മെടഞ്ഞ ഓലകൾ തെക്കു പടിഞ്ഞാറുഭാഗത്തായി നാട്ടി ഉച്ചയ്ക്കുശേഷമുള്ള വെയിയിൽ നിന്നും തൈത്തെങ്ങുകളെ സംരക്ഷിക്കാവുന്നതാണ്.

കോഴികളിലെ കൊത്തുകൂടൽ പരിഹാരം

  • കോഴികളിൽ കാണപ്പെടുന്ന പ്രധാന പ്രശ്നമായ കൊത്തുകൂടൽ പരിഹരിക്കുന്നതിനായി കപ്പയ്ക്കയുടെ (പപ്പായ) ഇല തണ്ട് അരിഞ്ഞാ നുറുക്കിയോ തീറ്റയോടൊപ്പം സംയോജിപ്പിച്ചു നൽകുക. 7 വിറ്റാമിൻ മിനറൽ മിശ്രിതങ്ങൾ കുടിവെള്ളത്തിൽ കലർത്തി നൽകുക.
  • ചെറിയ ചുവന്ന ഉള്ളി ചതച്ച് (10 അല്ലി/ 10 കിലോ തീറ്റയ്ക്ക് ആഴ്ചയിൽ 2 നേരം നൽകുക. - വേവിച്ച അരി (ചോറ് ) നൽകുന്നത് നിർബന്ധമായും ഒഴിവാക്കുക.
English Summary: Weather forecast of kollam district by kvk kollam

Like this article?

Hey! I am Isabella Job, (SMS, DAMU), Shahina S (Agromet Observer, DAMU). Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds