കേന്ദ്ര കാലാവസ്ഥ വകുപ്പ് അഞ്ചുദിവസത്തെ മഴ സാധ്യത പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലും നാളെ കോഴിക്കോട് വയനാട് ഒഴിച്ചുള്ള മേൽപ്പറഞ്ഞ ജില്ലകളിലും കാലാവസ്ഥ വകുപ്പ് പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഇടത്തരം മഴയാണ് പച്ച അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. 15.6 mm മുതൽ 64.4 mm വരെയാണ് മഴയുടെ ശരാശരി അളവ്. പുതിയ റിപ്പോർട്ട് അനുസരിച്ച് 9, 10 തീയതികളിൽ കേരളത്തിൽ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും. മഴയ്ക്ക് അനുകൂലമായ കാലാവസ്ഥ ആണെങ്കിലും ചൂട് ഏറി വരുന്ന സാഹചര്യം കേരളത്തിൽ ഉണ്ട്. പലയിടങ്ങളിലും തീപിടുത്തം ഉണ്ടാകാൻ സാധ്യതയുണ്ട് ഉണ്ട്.
ഈ പശ്ചാത്തലത്തിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീപിടുത്ത സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും, ശാസ്ത്രീയമായരീതിയിൽ തീപിടുത്ത സമയങ്ങളിൽ പ്രതികരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
08.02.2022 ചൊവ്വാഴ്ച ഉച്ചക്കുശേഷം 03.00 മണിമുതൽ 04.00 മണിവരെ നടക്കുന്ന പ്രസ്തുതപരിപാടിയിൽ ദുരന്ത നിവാരണ അതോറിറ്റിയിലെ സേഫ്റ്റി എൻജിനീയർ ശ്രീ.അഥർവ് സുരേഷ് ക്ലാസെടുത്തു സംസാരിക്കും. പ്രസ്തുത പരിപടിയുടെ ലൈവ് സ്ട്രീമിംഗ് കെ.എസ്. ഡി.എം.എ യുടെ യുട്യൂബ് ചാനലിലും ഉണ്ടായിരിക്കും.
സിസ്കോ വെബ്എക്സ് പ്ലാറ്റഫോമിൽ ഓൺലൈനായി നടത്തപെടുന്ന പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാനായി സിസ്കോ വെബ്എക്സ് ആപ്പ് നിങ്ങളുടെ മൊബൈലിൽ ഡൗൺലോഡ് ചെയ്തതിനുശേഷം മുകളിൽ കൊടുത്തിരിക്കുന്ന മീറ്റിംഗ് ഐഡിയും പാസ്സ്‌വേർഡും നൽകുക അല്ലങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.