നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപംകൊള്ളും. അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കുന്ന ന്യൂനമർദ്ദം കേരളത്തിൽ കനത്ത മഴ പെയ്യാൻ കാരണമാകുമെന്ന് റിപ്പോർട്ടുകൾ. ഇന്നുമുതൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ തോത് നേരിയതോതിൽ ഉയർന്നു തുടങ്ങും.
നാളെ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും സാമാന്യം പരക്കെ മഴ പ്രതീക്ഷിക്കാവുന്നതാണ്. കേരളത്തിൽ വടക്കൻ ജില്ലകളിലാണ് ന്യൂനമർദ്ദം ഫലമായി കൂടുതൽ മഴ ലഭിക്കുക. നാളെ രൂപംകൊള്ളുന്ന ന്യൂനമർദ്ദം കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് കാരണമാകും. ഈ മേഖലകളിൽ പ്രളയ സമാനമായ അന്തരീക്ഷ സ്ഥിതിക്കും സാധ്യതയുണ്ട്.കേരളത്തിൽ ഇന്ന് അന്തരീക്ഷം മേഘാവൃതമായിരിക്കും. കാലത്ത് വെയിൽ തെളിഞ്ഞു നിൽക്കുന്ന അന്തരീക്ഷം ആണെങ്കിലും ഉച്ചയോടുകൂടി ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴ പെയ്തു തുടങ്ങും.
Low pressure will form in the Bay of Bengal tomorrow. The low pressure area which is expected to intensify in the next 48 hours is expected to cause heavy rains in Kerala.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം
എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.