Updated on: 2 February, 2022 7:17 AM IST
ഫെബ്രുവരി ഒന്നുമുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ കൊല്ലം ജില്ലയിൽ നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി ഒന്നുമുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ കൊല്ലം ജില്ലയിൽ നേരിയ തോതിൽ മഴ പ്രതീക്ഷിക്കാം. 

പച്ച അലർട്ട് നിലവിൽ ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നു. മറ്റു ജില്ലകളിൽ വരണ്ട കാലാവസ്ഥ ആയിരിക്കും ഈ വാരം. നേരിയ തോതിൽ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് മഴയുടെ തീവ്രത ഇവിടെ 2.5-15.5 മില്ലിമീറ്റർ ആയിരിക്കും എന്നാണ്. 

ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെയുള്ള റിപ്പോർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കൊല്ലം ജില്ല ഒഴിച്ച് ഒരു ജില്ലകളിലും ഫെബ്രുവരി അഞ്ചുവരെ മഴയ്ക്ക് സാധ്യതയില്ല.കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ് വരെയും ആകാൻ സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 കിലോമീറ്റര് വരെ ആകാൻ സാധ്യതയുണ്ട്.

മൂന്നാമത് കാലാവസ്ഥ ആഴ്ചയുടെ (15.01.2022 to 21.01.2022) NDVI നീരീക്ഷണ ഫലപ്രകാരം ജില്ലയിലെ ചില സ്ഥലങ്ങളിൽ വിളകളുടെ ഊർജ്ജസ് നല്ല നിലയിലാണ്. മിനിസ്ട്രി ഓഫ് ഏർത് സയൻസിന്റൊയും ഐ. എം. ഡിയുടെയും SPI ഇൻഡക്സ് ഫലപ്രകാരം കഴിഞ്ഞ 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 26 വരെ ജില്ലയിൽ നേരിയ വരണ്ട് അവസ്ഥയാണ് അനുഭവപ്പെട്ടിട്ടുള്ളത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

The Central Meteorological Department has released the report from February 1 to 5. Except Kollam district, no rainfall is expected till February 5. The maximum temperature is expected to be 35 degrees Celsius and the minimum temperature is likely to be 18 degrees Celsius. Wind speeds are likely to be up to 10 kilometers per hour.

പ്രത്യേക ജാഗ്രത നിർദ്ദേശം

02.02.2022 & 03.02.2022 : വടക്ക് കിഴക്കൻ - വടക്ക് പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്നുള്ള വടക്കൻ ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല

English Summary: weather news kerala today 2/2/22
Published on: 02 February 2022, 06:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now