Updated on: 31 January, 2022 6:32 AM IST
കൊല്ലം പത്തനംതിട്ട ജില്ലകളിൽ പച്ച അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

ഇന്ന് തെളിഞ്ഞ അന്തരീക്ഷം ആയിരിക്കും സംസ്ഥാനത്ത് അനുഭവപ്പെടുക. എന്നാൽ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പച്ച അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെ കൊല്ലം ജില്ലയിൽ മാത്രം പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 

നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത എന്നാണ് പച്ച അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. മഴയുടെ തീവ്രത 2.5-15.5 mm ആയിരിക്കും. കൂടാതെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തെ കൂടാതെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ കാറ്റ് മഴക്ക് അനുകൂലമായ സാഹചര്യം ഒരുക്കും എന്നാണ് റിപ്പോർട്ടുകൾ.

The Central Meteorological Department has issued green alerts in Kollam and Pathanamthitta districts. In addition, a green alert has been declared in Kollam district only from February 1 to 3.

കേരളത്തിൽ ഇന്നു തൊട്ട് ദിനാന്തരീക്ഷസ്ഥിതി യിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ചിലയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത പറയുന്നുണ്ടെങ്കിലും പൊതുവേ പകൽ ചൂട് ഏറി നിൽക്കുന്ന സാഹചര്യം ഉണ്ടായേക്കാം. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം.

English Summary: Weather news kerala today 31/1/22
Published on: 31 January 2022, 06:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now