കേരളത്തിൽ വരുംദിവസങ്ങളിലും മഴ ശക്തമായിരിക്കും. കർണാടക മുതൽ നീളുന്ന ന്യൂനമർദ്ദ പാത്തി ദുർബലമായെങ്കിലും കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. മെയ് അവസാനത്തോടെ കാലവർഷം എത്തുമെന്നാണ് നിലവിൽ കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ മധ്യ ജില്ലകളിൽ ആയിരിക്കും വരുംദിവസങ്ങളിൽ മഴ കൂടുതൽ ലഭ്യമാകുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ശരാശരി മഴ ഇതു വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ കൂടുതൽ ലഭ്യമായിട്ടുണ്ട്. ഇതിന് പ്രധാന കാരണം ചക്രവാത ചുഴികളാണ്. ഇപ്പോൾ നിലവിൽ ശ്രീലങ്കയ്ക്ക് മുകളിലാണ് ചക്രവാത ചുഴി നിലനിൽക്കുന്നത്. ഇതിൻറെ ഫലമായിട്ട് ആയിരിക്കും വരാനിരിക്കുന്ന ദിവസങ്ങളിൽ മഴ ലഭ്യമാകുന്നത്. ഇന്ന് പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, മലപ്പുറം ജില്ല കൾ ഒഴിച്ച് മറ്റെല്ലാ ജില്ലകളിലും പച്ച അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഏപ്രിൽ 22 ഭൗമദിനം - വരാനിരിക്കുന്ന ഭൗമദിനം നമ്മെ ഓർമപ്പെടുത്തുന്നത്
നാളെ ആലപ്പുഴ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പച്ച അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ 24 മണിക്കൂറിൽ 15.6 മില്ലിമീറ്റർ മുതൽ64.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ഒറ്റപ്പെട്ട ഇടത്തരം മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കാലം തെറ്റി വരുന്ന മഴ, കൃഷി മുറകൾ മാറണം
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ചക്രവാതചുഴിയുടെ ഫലമായി തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത